പശ്ചിമേഷ്യൻ യുദ്ധത്തിൽ ഗാസയിലെ ആശുപത്രിയില്‍ നിന്നും രോഗികളടക്കമുള്ളവരെ ബന്ദികളാക്കിയ ഹമാസ് കമാന്‍ഡറെ വധിച്ചതായി ഇസ്രായേല്‍ സൈന്യം. നാസര്‍ റദ്വാന്‍ കമ്പനിയുടെ കമാന്‍ഡറായിരുന്ന അഹമ്മദ് സിയാമെന്നിനെയാണ് സേന വധിച്ചത്. ഇയാള്‍ ഭീകരാക്രമണങ്ങളില്‍ സാധാരണക്കാരെ മനുഷ്യകവചമായി ഉപയോഗിച്ചിരുന്നതായും ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് അറിയിച്ചു.
ഈ മാസം ആദ്യം ഹമാസിന്റെ ഗാസ മേധാവി യഹ്യ സിന്‍വാറിനെ കണ്ടെത്തി കൊല്ലാന്‍ ഗാസയിലെ ജനങ്ങളോട് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ആഹ്വാനം ചെയ്തിരുന്നു. ഇയാളെ കൊന്നാല്‍ യുദ്ധത്തിന്റെ തീവ്രത കുറയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതിനിടെ കഴിഞ്ഞ മാസം ഗാസയില്‍ ഹമാസിനെതിരായ കര ആക്രമണം ഇസ്രായേല്‍ ശക്തമാക്കി. യുദ്ധത്തില്‍ ഇസ്രായേലില്‍ 1,200 ഓളം പേര്‍ കൊല്ലപ്പെട്ടപ്പോള്‍ ഗാസയില്‍ 10,000 ത്തിലധികം പേര്‍ കൊല്ലപ്പെട്ടെന്നാണ് വിവരം.