വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായി ഇസ്രായേല്‍ സംഘം ഈജിപ്തിന്റെ തലസ്ഥാനമായ കൈറോയിലെത്തി. കൈറോ വിമാനത്താവള ഉദ്യോഗസ്ഥരാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഒമ്പത് മാസത്തിലേറെയായി തുടരുന്ന ഇസ്രായേല്‍ ഗാസ ആക്രമണം ശക്തമാക്കിയതിനെ തുടര്‍ന്ന് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നിലച്ചിരുന്നു. അന്താരാഷ്ട്ര മധ്യസ്ഥര്‍ നടത്തിയ ശ്രമത്തെ തുടര്‍ന്നാണ് വീണ്ടും ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നത്.