തെക്കൻ ഇസ്രായേലിലെ റെയിം കിബ്ബട്ട്സിന്റെ പ്രാന്തപ്രദേശത്തുള്ള നിയുക്ത സ്വീകരണസ്ഥലത്ത് ഏതാനും നിമിഷങ്ങൾക്കുമുമ്പ് ഇസ്രായേൽ വ്യോമസേനയുടെ ഹെലികോപ്റ്റർ ലാൻഡ് ചെയ്തു. ഗാസ അതിർത്തിയിൽനിന്ന് വളരെ അകലെയല്ലാതെ തെക്കൻ ഇസ്രായേലിലാണ് ഈ ഇടം. ഉടൻ മോചിതരാകാൻപോകുന്ന സ്ത്രീകളെ സ്വീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾക്കായി തങ്ങളുടെ ഹെലികോപ്റ്ററുകൾ തയ്യാറെടുക്കുകയാണെന്ന് ഐ. എ. എഫ്. എക്സിൽ പറഞ്ഞു. അവരെ സ്വീകരിക്കാൻ റെഡ് ക്രോസ്സ് ടീം ഗാസയിൽ എത്തിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഗാസയിൽനിന്ന് റെഡ് ക്രോസ് ബന്ദികളെ സ്വീകരിച്ച് ഇസ്രായേലിലെ ഒരു സഹകരണ കർഷകഗ്രാമമായ കിബ്ബറ്റ്സിൽവച്ച് ഇസ്രായേലിനു കൈമാറുമെന്നാണ് വിവരം.