Friday, April 4, 2025

വടക്കൻ ലെബനനിലും ഗാസയിലും ഇസ്രായേൽ ആക്രമണം: ഡസൻകണക്കിന് ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

വടക്കൻ ലെബനനിലും ഗാസയിലും ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ നിരവധി കുട്ടികളും രക്ഷാപ്രവർത്തകരും ഉദ്യോഗസ്ഥരും ഉൾപ്പെടെ ഡസൻകണക്കിന് ആളുകൾ കൊല്ലപ്പെട്ടു. തലസ്ഥാനമായ ബെയ്‌റൂട്ടിന്റെ വടക്ക് ബൈബ്ലോസിനടുത്തുള്ള അൽമാറ്റിൽ ഞായറാഴ്ച ഏഴു കുട്ടികളടക്കം 23 പേരെങ്കിലും കൊല്ലപ്പെട്ടതായി ലെബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു.

വടക്കൻ ഗാസയിൽ ഉപരോധിച്ച എൻക്ലേവിലെ രണ്ടു വീടുകൾക്കുനേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടതായി സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു. ഞായറാഴ്ച പുലർച്ചെ നടന്ന ആദ്യ ആക്രമണത്തിൽ ജബാലിയയിലെ ഒരു വീട്ടിൽ 13 കുട്ടികൾ ഉൾപ്പെടെ 25 പേരോളം കൊല്ലപ്പെടുകയും മുപ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും ഏജൻസി അറിയിച്ചു.

ഗാസ സിറ്റിയിലെ സാബ്ര പരിസരത്ത് അഞ്ചുപേർ കൂടി കൊല്ലപ്പെട്ടു. പലരെയും ഇതുവരെയും കണ്ടെത്താനായിട്ടില്ലെന്നും സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു.

‘തീവ്രവാദികൾ പ്രവർത്തിക്കുന്ന’ ജബാലിയയിലെ ഒരു സൈറ്റാണ് തങ്ങൾ ആക്രമിച്ചതെന്നും ആ ആക്രമണത്തിൽ സാധാരണക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഐ. ഡി. എഫ്. പറഞ്ഞു.

Latest News