ഗാസ മുനമ്പിനെ രണ്ടായി വിഭജിച്ച സൈനികമേഖലയായ നെറ്റ്സാരിം ഇടനാഴിയിൽനിന്ന് ഇസ്രായേൽ സൈന്യം പിൻവാങ്ങി. ജനുവരി 19 ന് ഒപ്പുവച്ച ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ കരാറിന്റെ ഭാഗമായാണ് ഈ പിൻമാറ്റം.
ഗാസ-ഇസ്രായേൽ അതിർത്തി മുതൽ മെഡിറ്ററേനിയൻ കടൽവരെ നീണ്ടുകിടക്കുന്ന ഇടനാഴി, വടക്കൻ ഗാസയ്ക്കും തെക്കൻ ഗാസയ്ക്കുമിടയിൽ സഞ്ചരിക്കുന്ന പലസ്തീനികളുടെ ഒരു പ്രധാന തടസ്സമായിരുന്നു. ഇസ്രായേൽ സൈന്യം പിൻവാങ്ങിയതോടെ നൂറുകണക്കിന് പലസ്തീനികൾ ഇതുവഴി വടക്കൻ ഗാസയിലെ തങ്ങളുടെ വീടുകളിലേക്ക് മടങ്ങാൻ തുടങ്ങി.
ഇതിനകം, വെടിനിർത്തൽ കരാർ 16 ഇസ്രായേലി ബന്ദികളുടെയും 566 പലസ്തീൻ തടവുകാരുടെയും മോചനത്തിലേക്കു നയിച്ചു. വരും ആഴ്ചകളിൽ കൂടുതൽപേരെ മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.