ദേശീയ ചാരസംഘടനയായ മൊസാദിന്റെ ഇന്റലിജന്‍സ് അതോറിറ്റിയുടെ ഡയറക്ടര്‍ പദവിയില്‍ വനിതയെ നിയമിച്ച് ഇസ്രായേല്‍. ഈ പദവിയില്‍ ആദ്യമായാണ് വനിതയെ നിയമിക്കുന്നത്. ഇറാന്റെ ചാര പ്രവര്‍ത്തനങ്ങള്‍ നീരിക്ഷിക്കുന്നതിനുള്ള വിഭാഗത്തിന്റെ മേധാവിയും സ്ത്രീയാണെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. ഹീബ്രു ഭാഷയിലെ അലെഫ് (എ), കുഫ്(കെ) എന്നീ അക്ഷരങ്ങള്‍ ഉപയോഗിച്ച് മാത്രമാണ് വനിതകളെ തിരിച്ചറിയാന്‍ കഴിയുകയെന്ന് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
20 വര്‍ഷത്തോളം രഹസ്യാന്വേഷണ വിഭാഗത്തില്‍ പ്രവര്‍ത്തിച്ച പരിചയം അലഫിക്കുണ്ടെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നത്. ഇറാനിയന്‍ ആണവ പദ്ധതി, അന്താരാഷ്ട്ര ഭീകരവാദം, അറബ് രാജ്യങ്ങളുമായുള്ള ബന്ധം സാധാരണ നിലയിലാക്കല്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിനും ദേശീയ തലത്തില്‍ വിവിധ ചുമതലകളും അലെഫ് എയ്ക്കുണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.
സ്ത്രീകളുടെ കഴിവും സ്വാധീനവും പ്രകടിപ്പിക്കുന്നതിനുള്ള മികച്ച് അവസരമാകും ഇത്. ഗവേഷണ വിശകലന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ മേല്‍നോട്ടം വഹിക്കുന്നതിലും മൊസാദിന്റെ പ്രവര്‍ത്തനങ്ങളിലെ ഉത്തരവാദിത്തങ്ങളുടെ ചുമതലയും ഏജന്റ് എയ്ക്കായിരിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ സംഘടനയുടെ കവാടത്തില്‍ പ്രവേശിച്ചാല്‍ സ്ത്രീ പുരുഷ വ്യത്യാസം ഉണ്ടായിരിക്കില്ലെന്ന് മൊസാദ് മേധാവി ഡേവിഡ് ബര്‍ണിയ പറഞ്ഞു. ഇന്ത്യയിലെ
എംബസിയും ഈ ചരിത്രപരമായ നിയമനത്തിന് ഐക്യദാര്‍ഢ്യം ട്വിറ്ററില്‍ അറിയിച്ചു. മൊസാദിന്റെ ചരിത്രത്തില്‍ ഇന്റലിജന്‍സ് അതോറിറ്റിയുടെ ഡയറക്ടര്‍ സ്ഥാനം വഹിക്കുന്ന ആദ്യ വനിതയായി.ഏജന്റ് ‘എ’യ്ക്ക് എല്ലാവിധ ആശംസകളുമെന്നാണ് എംബസി അറിയിച്ചത്.