തമോഗര്‍ത്ത രഹസ്യങ്ങള്‍ തേടിയുള്ള എക്‌സ്‌പോസാറ്റ് ഉപഗ്രഹം ഐഎസ്ആര്‍ഒ ഇന്ന് വിക്ഷേപിക്കും. പിഎസ്എല്‍വി-58 ആണ് ഉപ?ഗ്രഹവുമായി പറന്നുയരുക. ശ്രീഹരിക്കോട്ടയില്‍ നിന്ന് ഇന്ന് രാവിലെ 9.10നാണ് വിക്ഷേപണം. പിഎസ്എല്‍വിയുടെ അറുപതാം വിക്ഷേപണമാണിത്.
തമോഗര്‍ത്തങ്ങള്‍, ന്യൂട്രോണ്‍ സ്റ്റാറുകള്‍, സൂപ്പര്‍ നോവകള്‍ എന്നിങ്ങനെ പ്രപഞ്ചത്തിലെ അത്ഭുതങ്ങളുടെ ചുരുളഴിക്കുക എന്ന ലക്ഷ്യത്തോടെയാണ് എക്‌സ്‌പോസാറ്റ് വിക്ഷേപണം നടക്കുന്നത്. അഞ്ചു വര്‍ഷം നീളുന്നതാണ് എക്സ്പോസാറ്റ് ദൗത്യം.പോളിക്‌സ്, എക്‌സ്‌പെക്റ്റ് തുടങ്ങിയ രണ്ട് പ്രധാന പോലോഡുകളാണ് ഇതിലുള്ളത്. ലോകത്തെ രണ്ടാമത്തെ എക്‌സറേ പോളാരിമീറ്റര്‍ സാറ്റലൈറ്റ് വിക്ഷേപണമാണിത്.
എക്സ്പോസാറ്റ് വി?ക്ഷേപണത്തോടൊപ്പം പത്തു ചെറു ഉപഗ്രഹങ്ങളും വിക്ഷേപിക്കും. തിരുവനന്തപുരം പൂജപ്പുര എല്‍ബിഎസ് വനിതാ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥിനികള്‍ നിര്‍മിച്ച ‘വി-സാറ്റ്’ ഉള്‍പ്പെടെയുള്ള ഉപഗ്രഹങ്ങളാണ് ഒപ്പം വിക്ഷേപിക്കുന്നത്.