Monday, November 25, 2024

ചന്ദ്രയാൻ-3 പകര്‍ത്തിയ ചന്ദ്രന്റെ ഏറ്റവും പതിയ ചിത്രങ്ങൾ ഐ.എസ്.ആർ.ഒ പുറത്തുവിട്ടു

സോഫ്റ്റ് ലാന്‍ഡിങ്ങിനൊരുങ്ങുന്ന ചന്ദ്രയാൻ-3 പകർത്തിയ ചന്ദ്രന്റെ ഏറ്റവും പതിയ ചിത്രങ്ങൾ ഐ.എസ്.ആർ.ഒ പുറത്തുവിട്ടു. ലാന്‍ഡറിലെ പൊസിഷൻ ഡിറ്റക്ഷൻ ക്യാമറ (എൽ.പി.ഡി.സി) യും ലാൻഡർ ഇമേജർ ക്യാമറയും പകർത്തിയ ചിത്രങ്ങളാണ് ഐ.എസ്.ആർ.ഒ പങ്കുവച്ചത്. ചന്ദ്രനോട് ഏറ്റവും അടുത്തുള്ള ചിത്രങ്ങളാണ് ഇത്.

ചന്ദ്രയാൻ-3 പകർത്തിയ ചന്ദ്രന്റെ എറ്റവും അരികെനിന്നുള്ള ആദ്യത്തെ ദൃശ്യങ്ങൾ രണ്ടുദിവസം മുൻപാണ് ഐ.എസ്.ആർ.ഒ പുറത്തുവിട്ടത്. പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ലാൻഡർ മൊഡ്യൂൾ വേർപെട്ടതിനു പിന്നാലെയാണ് ലാൻഡർ ഇമേജർ ക്യാമറ ഒന്ന് ദൃശ്യങ്ങൾ പകർത്തിയത്. ആഗസ്റ്റ് 15-നാണ് ലാൻഡർ പൊസിഷൻ ഡിറ്റെക്ഷൻ ക്യാമറാദൃശ്യങ്ങൾ പകർത്തിയത്.

ഞായറാഴ്ച പുലർച്ചയോടെയാണ് രണ്ടാംഘട്ട ഡീബൂസ്റ്റിങ് പ്രക്രിയ പൂർത്തിയായത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു ആദ്യത്തെ ഡീ ബൂസ്റ്റിങ് പ്രക്രിയ. മൊഡ്യൂൾ ആന്തരിക പരിശോധനയ്ക്ക് വിധേയമാക്കിയശേഷമായിരിക്കും സോഫ്റ്റ് ലാൻഡിങ്ങെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചിട്ടുണ്ട്. ആ​ഗസ്റ്റ് 23-ന് വൈകിട്ട് 5.45-നാണ് ചന്ദ്രയാൻ-3 നിലവിലെ ഭ്രമണപഥം വിട്ട് ചന്ദ്രോപരിതലത്തിലേക്കുള്ള യാത്ര തുടങ്ങുക. ആറുമണി കഴിഞ്ഞ് നാല് മിനിറ്റാകുമ്പോൾ സോഫ്റ്റ് ലാൻഡിങ് പൂർത്തിയാകുമെന്നാണ് ഐ.എസ്.ആർ.ഒ അറിയിച്ചിരിക്കുന്നത്.

Latest News