Sunday, November 24, 2024

പ്ര​ഗ്യാൻ റോവര്‍ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്ന ദൃശ്യങ്ങൾ ഐ.എസ്.ആർ.ഒ പുറത്തുവിട്ടു

ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യമായ ചന്ദ്രയാൻ- 3 ന്റെ സോഫ്റ്റ് ലാന്‍ഡിംഗിനു പിന്നാലെ പ്ര​ഗ്യാൻ റോവര്‍ ചന്ദ്രോപരിതലത്തിലിറങ്ങുന്ന ദൃശ്യങ്ങൾഐ.എസ്.ആർ.ഒ പുറത്തുവിട്ടു. റോവര്‍ വിക്രം ലാൻഡറിന്റെ വാതിൽ തുറന്ന് ചന്ദ്രോപരിതലത്തിലേക്കിറങ്ങുന്ന വീഡിയോദൃശ്യങ്ങളാണ് ഐ.എസ്.ആർ.ഒ പങ്കുവച്ചത്. സമൂഹമാധ്യമമായ എക്സിലെ ഐ.എസ്.ആർ.ഒയുടെ ഔദ്യോഗികപേജിലൂടെയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

‘ഇങ്ങനെയാണ് ചന്ദ്രയാൻ-3 ന്റെ റോവർ ലാൻഡറിൽ നിന്ന് ചന്ദ്രോപരിതലത്തിലേക്കിറങ്ങിയത്’ എന്ന അടിക്കുറിപ്പോടെയാണ് ഐ.എസ്.ആർ.ഒ ദൃശ്യങ്ങള്‍ പങ്കുവച്ചത്. വിജയകരമായ സോഫ്റ്റ് ലാന്‍ഡിങ്ങിനുശേഷം ചന്ദ്രയാന്‍ മൂന്നിലെ ലാന്‍ഡര്‍ മൊഡ്യൂളില്‍നിന്ന് പുറത്തുവന്ന പ്രഗ്യാന്‍ റോവര്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സഞ്ചാരം തുടങ്ങിയതായി കഴിഞ്ഞ ദിവസം ഐ.എസ്.ആർ.ഒ അറിയിച്ചിരുന്നു. പിന്നാലെ ലാന്‍ഡര്‍ ഇമേജര്‍ കാമറായാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സോഫ്റ്റ് ലാന്‍ഡിങ്ങിന് തൊട്ടുമുന്‍പ് പേടകം പകര്‍ത്തിയ ദൃശ്യങ്ങളും ഐ.എസ്.ആർ.ഒ പങ്കുവച്ചിരുന്നു.

Latest News