Monday, November 25, 2024

ബഹിരാകാശത്ത് ചരിത്രമെഴുതി ഐഎസ്ആര്‍ഒ; എസ്എസ്എല്‍വി വിക്ഷേപണം വിജയം

ബഹിരാകാശ ഗവേഷണ രംഗത്ത് ചരിത്രമെഴുതി ഐഎസ്ആര്‍ഒ. ആദ്യമായി നിര്‍മ്മിച്ച ചെറിയ റോക്കറ്റ് എസ്എസ്എല്‍വി വിജയകരമായി വിക്ഷേപിച്ചു. രണ്ട് ഉപഗ്രഹങ്ങളുമായി രാവിലെ 9.18ഓടെയായിരുന്നു എസ്എസ്എല്‍വി ബഹിരാകാശത്തേക്ക് കുതിച്ചത്.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. ഇതിനോടകം തന്നെ എസ്എസ്എല്‍വി വിക്ഷേപണത്തിന്റെ മൂന്ന് ഘട്ടങ്ങളും വിജയകരമായി പൂര്‍ത്തിയാക്കി. എസ്എസ്എല്‍വിയുടെ വിക്ഷേപണം ഐഎസ്ആര്‍ഒയുടെ ചരിത്രത്തിലെ സുപ്രധാന നാഴികകല്ലാണ്.

എര്‍ത്ത് ഒബ്‌സര്‍വേഷന്‍ സാറ്റ്‌ലൈറ്റ് (ഇഒഎസ്-02), ആസാദി സാറ്റ് എന്നീ ഉപഗ്രഹങ്ങളെയും വഹിച്ചാണ് എസ്എസ്എല്‍വി ബഹിരാകാശത്തേക്ക് കുതിച്ചത്. വിക്ഷേപിച്ച് 9ാം മിനിറ്റിനുള്ളില്‍ ഇഒഎസ്-02 ഭ്രമണപഥത്തില്‍ വിജയകരമായി സ്ഥാപിച്ചു.

പിന്നീട് രണ്ട് മിനിറ്റുകള്‍ക്ക് ശേഷം ആസാദിസാറ്റും ഭ്രമണപഥത്തില്‍ സ്ഥാപിച്ചതോടെയാണ് ദൗത്യം വിജയമായത്. ഇതില്‍ ആസാദിസാറ്റിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളായിരിക്കുന്നത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനികളാണ്.

 

 

 

 

Latest News