2023 -ലെ ഫുട്ബോള്‍ ലോകകിരീടം അര്‍ജന്റീനയ്ക്കു സമ്മാനിച്ച പരിശീലകന് ലിയോണല്‍ സ്കലോണി സ്ഥാനമൊഴിയുമെന്ന് സൂചന. ബ്രസീലിനെതിരായ ലോകകപ്പ് യോഗ്യതാമത്സരത്തിലെ വിജയത്തിനുപിന്നാലെയാണ് ഇതുസംബന്ധിച്ച സൂചന സ്കലോണി നല്‍കിയത്. അർജൻ്റീനിയൻ ഫുട്ബോൾ പ്രസിഡന്റുമായും കളിക്കാരുമായും പിന്നീട് സംസാരിക്കുമെന്നും സ്കലോണി അറിയിച്ചു.
“അർജന്റീനിയൻ ഫുട്ബോള്‍ ടീമിനെ നയിക്കാന്‍ ശക്തനായ ഒരു പരിശീലകനെ ആവശ്യമാണ്. പരിശീലകനെന്ന നിലയില്‍ അർജൻ്റീനിയൻ താരങ്ങള്‍ മികച്ചപിന്തുണ നൽകി. ഭാവിയില്‍ ഞാന്‍ എന്തുചെയ്യാന്‍ പോകുന്നു എന്നതിനെക്കുറിച്ച് ഇനി ചിന്തിക്കേണ്ടതുണ്ട്” – സ്കലോണി പറഞ്ഞു. ലോകകപ്പ് യോഗ്യതാമത്സരത്തിലെ വിജയത്തിനുപിന്നാലെ മാധ്യമപ്രവർത്തകരുമായി സംസാരിക്കവെയാണ് സ്കലോണിയുടെ വെളിപ്പെടുത്തല്‍. അർജൻ്റീനിയൻ ഫുട്ബോൾ പ്രസിഡന്റുമായും കളിക്കാരുമായും പിന്നീട് സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോപ്പ അമേരിക്ക കിരീടവും ഫൈനലിസിമയ്ക്കും പുറമെ ഫിഫാ ലോകകിരീടം നേടുന്നതിന് അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ടീമിനെ ഒരുക്കിയ പരിശീലകനാണ് സ്കലോണി. അതേസമയം, ലോകകപ്പ് യോഗ്യതാറൗണ്ടിൽ കളിച്ച ആറിൽ അഞ്ചുമത്സരങ്ങളും വിജയിച്ച അർജന്റീന പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്താണ്. ആറ് മത്സരങ്ങളില്‍ 13 പോയിന്റുള്ള ഉറുഗ്വെ രണ്ടാമതുണ്ട്.