Monday, November 25, 2024

ചൈനയിൽ ഒരാഴ്ചക്കുള്ളിൽ പ്രതിദിന രോഗബാധ 37 ദശലക്ഷത്തിലെത്തുമെന്ന് റിപ്പോർട്ട്

ചൈനയിൽ വീണ്ടുംകോവിഡ് പിടിമുറുക്കുകയാണ്. ഒരാഴ്ചക്കുള്ളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 37 ദശലക്ഷത്തിലെത്തുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. ഇതുവരെയുള്ളതിൽ ഏറ്റവും വലിയ രോഗവ്യാപനമായിരിക്കും ഇതെന്നാണ് വിവരം. കോവിഡിന്റെ പുതിയ ഉപവകഭേദമായ ബി.എഫ്.- 7 ആണ് ഇപ്പോൾ ചൈനയിൽ പടർന്നുപിടിക്കുന്നത്.

ചൈനയുടെ ജനസംഖ്യയുടെ 18 ശതമാനം, അതായത് 248 ദശലക്ഷത്തിലേറെ പേർക്ക് ഡിസംബർ മാസത്തിലെ ആദ്യ 20 ദിവസങ്ങൾക്കുള്ളിൽ കോവിഡ് ബാധിച്ചതായി ചൈനയുടെ നാഷണൽ ഹെൽത്ത് കമ്മിഷൻ ബുധനാഴ്ച ചേർന്ന ആഭ്യന്തരയോഗത്തിൽ വ്യക്തമാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബീജിങ്, സെച്വാൻ പ്രവിശ്യ, ചൈനയുടെ തെക്കുപടിഞ്ഞാറൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ പകുതിയിലേറെപേർക്കും കോവിഡ് ബാധിച്ചതായി ഉള്ള വിവരങ്ങളാണ് ചൈനയിൽ നിന്നും പുറത്തു വരുന്നത്. ആശുപത്രികളിൽ രോഗികൾ ദിനംപ്രതി വർധിക്കുന്നതിന്റേയും ശ്മശാനങ്ങളിൽ മൃതദേഹങ്ങൾ കുമിഞ്ഞുകൂടുന്നതിന്റേയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്

Latest News