Sunday, November 24, 2024

നാസികള്‍ തൂക്കിലേറ്റിയ ഇറ്റാലിയന്‍ പൗരന്മാര്‍ക്ക് നഷ്ടപരിഹാരം നല്‍കും: ഇറ്റാലിയന്‍ കോടതി

രണ്ടാം ലോക മഹായുദ്ധകാലത്ത് നാസികള്‍ തൂക്കിലേറ്റിയ ഇറ്റാലിയന്‍ പൗരന്മാര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. ഇറ്റാലിയന്‍ കോടതിയുടേതാണ് വിധി. ഇതോടെ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 12 ദശലക്ഷം യൂറോ (13 ദശലക്ഷം യു.എസ് ഡോളർ) നഷ്ടപരിഹാരമായി ലഭിക്കും.

തെക്കൻ ഇറ്റലിയിലെ ഫോർ‍നെല്ലിയില്‍ ഒരു സാധാരണ കുടുംബത്തിൽ നിന്നുള്ള ആറു പേരെ തൂക്കിക്കൊന്ന സംഭവത്തിലാണ് വന്‍ തുക നഷ്ടപരിഹാരം നല്‍കുന്നത്. ഭക്ഷണം തേടിയെത്തിയ സൈനികനെ കൊലപ്പെടുത്തിയതിനുള്ള ശിക്ഷയായിട്ടായിരുന്നു ആറു പേരെ നാസി സൈന്യം കൊലപ്പെടുത്തിയത്. സംഭവത്തില്‍ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ നല്‍കിയ നിയമയുദ്ധത്തിലാണ് കോടതി വിധി.

അതേസമയം, ജർമ്മനിക്കു പകരം ഇറ്റലിയാണ് പണം നൽകുന്നതെന്നതാണ് സംഭവത്തിലെ വി​രോധാഭാസം. രണ്ടാം ലോകമഹായുദ്ധകാലത്തെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങൾക്ക് ബെർലിനാണോ നഷ്ടപരിഹാരം നൽകേണ്ടത് എന്നതിനെച്ചൊല്ലി അന്താരാഷ്ട്ര കോടതിയിൽ നടന്ന പോരാട്ടത്തിൽ പരാജയപ്പെട്ടതിനു ശേഷമാണ് ഇറ്റലി പണം നൽകണമെന്ന വിധി വരുന്നത്. എന്നാൽ, ജര്‍മ്മനി തന്നെയാണ് പണം നൽകേണ്ടതെന്നാണ് ഇറ്റലിയിലെ ജൂത സംഘടനകൾ ഇപ്പോഴും വിശ്വസിക്കുന്നത്.

 

Latest News