ഇറ്റാലിയന്‍ പ്രീമിയര്‍ മരിയോ ഡ്രാഗി സെനറ്റില്‍ വിശ്വാസവോട്ടില്‍ വിജയിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ മൂന്ന് പ്രധാന സഖ്യകക്ഷികള്‍ വോട്ടിംഗ് ബഹിഷ്‌കരിച്ചതിനാല്‍ പൊള്ളയായ വിജയമായാണ് കണക്കാക്കപ്പെടുന്നത്.
നിയമനിര്‍മ്മാതാക്കള്‍ കൂട്ടത്തോടെ റോള്‍ കോള്‍ ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് 315 അംഗ സെനറ്റില്‍ ഡ്രാഗിയുടെ സര്‍ക്കാരിന് അനുകൂലമായി ബുധനാഴ്ച നടന്ന വോട്ടെടുപ്പ് 95-38 ലാണ് അവസാനിച്ചത്.
വോട്ടെടുപ്പിന് തൊട്ടുമുമ്പ്, പോപ്പുലിസ്റ്റ് 5-സ്റ്റാര്‍ മൂവ്മെന്റിന്റെ പ്രതിനിധികളും മുന്‍ പ്രീമിയര്‍ സില്‍വിയോ ബെര്‍ലുസ്‌കോണിയുടെ മധ്യ-വലത് ഫോര്‍സ ഇറ്റാലിയ പാര്‍ട്ടിയുടെ യാഥാസ്ഥിതിക ശക്തികളും മാറ്റിയോ സാല്‍വിനിയുടെ ലെഗ (ലീഗ്) പാര്‍ട്ടിയുടെ വലതുപക്ഷ സെനറ്റര്‍മാരും റോള്‍ കോള്‍ ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചു.
ഒരു പ്രധാന സഖ്യകക്ഷിയായ 5-സ്റ്റാര്‍ മൂവ്മെന്റിന്റെ പിന്തുണ നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ ആഴ്ച, ദ്രാഗി സ്ഥാനമൊഴിയാന്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പ്രസിഡന്റ് സെര്‍ജിയോ മട്ടറെല്ല ഈ വാഗ്ദാനം നിരസിച്ചു. പിന്തുണ തെളിയിക്കാന്‍ പാര്‍ലമെന്റിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടു. അടുത്ത തിരഞ്ഞെടുപ്പ് വരെ ഈ സഖ്യം തുടരണമെന്ന് പല ഇറ്റലിക്കാരും ആഗ്രഹിക്കുന്നു.
സഖ്യകക്ഷികള്‍ ഒരുമിച്ചുനില്‍ക്കുകയാണെങ്കില്‍ അധികാരത്തില്‍ തുടരാമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗി പറഞ്ഞു. ഭരണമുന്നണിയിലെ അസ്വാരസ്യങ്ങളെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച ഡ്രാഗി രാജിസന്നദ്ധതയറിയിച്ചിരുന്നു. എന്നാല്‍, സര്‍ക്കാരിന് പൂര്‍ണപിന്തുണയുമായി ജനങ്ങള്‍ രംഗത്തെത്തിയെന്നും അതുകാണാതിരിക്കാനാവില്ലെന്നും ഡ്രാഗി ബുധനാഴ്ച പാര്‍ലമെന്റില്‍ പറഞ്ഞു.
യൂറോസോണിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ ഇറ്റലിക്ക് ഇപ്പോഴത്തെ ഈ സാമ്പത്തിക പ്രതിസന്ധി വലിയ വെല്ലുവിളിയാണ്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് അതിന്റെ ധനനയം കര്‍ശനമാക്കാന്‍ തുടങ്ങിയതോടെ കടമെടുപ്പ് ചെലവ് കുത്തനെ ഉയര്‍ന്നു.
വിശ്വാസവോട്ടെടുപ്പില്‍ ദ്രഗിയെ പിന്തുണച്ച ഭരണസഖ്യത്തിലെ ഏക വലിയ കക്ഷിയായ ഇറ്റലിയിലെ മധ്യ-ഇടതുപക്ഷ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (പിഡി) തലവന്‍ പാര്‍ലമെന്റ് ജനങ്ങളുടെ ഇഷ്ടത്തിന് വിരുദ്ധമായി പോയെന്ന് പറഞ്ഞു.
യുക്രൈന്‍ പ്രതിസന്ധി, ഊര്‍ജവിലക്കയറ്റം, സാമ്പത്തികമാന്ദ്യം തുടങ്ങിയ വെല്ലുവിളികളെ അതിജീവിക്കാന്‍ ഭരണത്തുടര്‍ച്ചയുണ്ടാവണമെന്നാവശ്യപ്പെട്ട് ഒട്ടേറെ സംഘടനകള്‍ രംഗത്തെത്തി. ഈ പ്ശ്ചാത്തലത്തില്‍ സഖ്യകക്ഷികളോട് ഐക്യപ്പെടാന്‍ ഡ്രാഗി ആഹ്വാനം ചെയ്തു.