ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മൂന്നാമൂഴം ലഭിച്ചതോടെ അഭിനന്ദനം അറിയിച്ച് ലോകനേതാക്കള്‍. മോദി ഭരണം ഉറപ്പിച്ചതോടെ അഭിനന്ദനം അറിയിച്ചിരിക്കുകയാണ് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി. സാമൂഹ്യ മാധ്യമമായ എക്സിലുടെയാണ് ജോര്‍ജിയ അഭിനന്ദിച്ചത്.”തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങള്‍. മോദി നടത്തുന്ന എല്ലാം പ്രവര്‍ത്തനങ്ങള്‍ക്കും ഞാന്‍ ആശംസകള്‍ അറിയിക്കുന്നു. ഇറ്റലിയും ഇന്ത്യയും തമ്മിലുള്ള സൗഹൃദം ശക്തിപ്പെടുത്തുന്നതിനും ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ജോര്‍ജിയ എക്സില്‍ കുറിച്ചു”.
മോദിയുടെ വിജയം ചരിത്ര നേട്ടമെന്ന് മൌറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാര്‍ ജുഗ്‌നാഥ്. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെന്ന് മാലദ്വീപ് പ്രസിഡന്റ് ഡോ മുഹമ്മദ് മുയ്‌സു വ്യക്തമാക്കി. ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയും നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍ ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗേ പ്രചണ്ഡയും എന്നിവരും അഭിനന്ദനങ്ങള്‍ അറിയിച്ചു.ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതിനെ അഭിനന്ദിച്ച് യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് വക്താവ് മാത്യു മില്ലര്‍ രംഗത്തെത്തി.
ജോര്‍ജിയയുടെ ആശംസകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു. സാമൂഹ്യ മാധ്യമമായ എക്സിലുടെയാണ് നന്ദി അറിയിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ആഴത്തിലാക്കാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ആഗോള നന്മയ്ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ താന്‍ കാത്തിരിക്കുകയാണെന്നും മോദി എക്‌സില്‍ കുറിച്ചു.