Tuesday, November 26, 2024

ഉക്രൈനിലെ ജനങ്ങള്‍ക്ക് അടിയന്തരസഹായവുമായി ഇറ്റലിയിലെ കാരിത്താസ് സംഘടന

യുദ്ധത്താല്‍ വലയുന്ന ഉക്രൈനിലെ ജനങ്ങള്‍ക്ക് അടിയന്തരസഹായം നല്കാനും ആ ജനതയെ പുനരധിവസിപ്പിക്കാനുമായി കത്തോലിക്കാ സഭയുടെ സന്നദ്ധസംഘടനയായ കാരിത്താസിന്റെ ഇറ്റലിയിലെ ശാഖ പുതിയ പദ്ധതികളുമായി എത്തുന്നു. സൂപെര്‍ (ട.ഡ.ജ.ഋ.ഞ ടൗുുീൃ േഡസൃമശിശമി ജീുൗഹമശേീി ളീൃ വേല ഋാലൃഴലിര്യ മിറ ഞലവമയശഹശമേശേീി) എന്നപേരിലെത്തുന്ന ഈ പദ്ധതിയിലൂടെ 17 കോടി 30 ലക്ഷത്തോളം രൂപയാണ് ഉക്രൈനിലെ ജനങ്ങള്‍ക്കായി മാറ്റിവയ്ക്കുന്നത്.

വികസന സഹകരണത്തിനായുള്ള ഇറ്റാലിയന്‍ വിഭാഗത്തിന്റെ സാമ്പത്തികസഹായം ഇറ്റാലിയന്‍ കാരിത്താസ് നടപ്പാക്കുന്ന ഈ പദ്ധതിക്കുണ്ട്. കൂടാതെ, സലേഷ്യന്‍ സന്യാസ സമൂഹം, കാരിത്താസ് സ്‌പേസ് സംഘടന, ഉക്രൈന്‍ കാരിത്താസ്, ഉക്രൈനിലെ പൊള്‍ത്താവ്, കമിയാന്‍സ്‌കെ, ഖാര്‍ക്കിവ് എന്നിവിടങ്ങളിലെ പ്രാദേശിക കാരിത്താസ് സംഘടനകളും ഈ പദ്ധതിയില്‍ കൈകോര്‍ക്കുന്നു.

റഷ്യ ഉക്രൈനുനേര്‍ക്കു നടത്തുന്ന ആക്രമണംമൂലം പതിനായിരങ്ങളാണ് പലായനത്തിനു നിര്‍ബന്ധിതരായിരിക്കുന്നത്. ഭക്ഷണം, ജലം, ഔഷധങ്ങള്‍, അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയുടെ അഭാവം രൂക്ഷമാണ്. അന്നാട്ടില്‍ മാനവജീവിതം ദുരിതപൂര്‍ണ്ണമായിരിക്കയാണ്. ഈയൊരു പശ്ചാത്തലത്തിലാണ് ഇറ്റലിയിലെ കാരിത്താസ് സംഘടന ‘സൂപെര്‍’ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

 

Latest News