Sunday, November 24, 2024

കൊലപാതകത്തിന് തുല്യമായ കാര്യമാണ് നടക്കുന്നത്; ഡല്‍ഹിയിലെ വായു മലിനീകരണത്തില്‍ വിമര്‍ശനവുമായി സുപ്രീം കോടതി

ഡല്‍ഹിയിലെ വായു മലിനീകരണത്തില്‍ വിമര്‍ശനവുമായി സുപ്രീം കോടതി. കൊലപാതകത്തിന് തുല്യമായ കാര്യമാണ് ഇപ്പോള്‍ നടക്കുന്നതെന്നും രാഷ്ട്രീയക്കളി അവസാനിപ്പിച്ച് ഈ വിഷയത്തില്‍ പരിഹാരം കാണണമെന്നുമാണ് കോടതി ഉത്തരവ്. കാര്‍ഷികാവശിഷ്ടങ്ങള്‍ക്ക് തീയിടുന്നത് അടിയന്തരമായി തടയണമെന്നും കോടതി പറഞ്ഞു. നടപടി പേപ്പറില്‍ മാത്രം ഒതുങ്ങിയാല്‍ പോരെന്നും കോടതി പറഞ്ഞു.

ഡല്‍ഹിയിലെ ജനങ്ങള്‍ കടുത്ത ആരോഗ്യ പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുകയാണ്. ഡല്‍ഹിയും, പഞ്ചാബും ഭരിക്കുന്നത് ഒരേ പാര്‍ട്ടിയല്ലേയെന്ന് കോടതി ചോദിച്ചു. കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നത് പോലെ ഗുരുതരമാണ് വാഹനങ്ങള്‍ ഉണ്ടാക്കുന്ന മലിനീകരണവുമെന്ന് കോടതി ചൂണ്ടിക്കാട്ടി. മലിനീകരണം തടയാനുള്ള നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് 27,743 പിഴ ചെലാനുകള്‍ നല്‍കിയിട്ടുണ്ടെന്ന് ഡല്‍ഹി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

അതേസമയം, ഡല്‍ഹിയില്‍ വായുഗുണ നിലവാരത്തില്‍ ചെറിയ പുരോഗതിയുണ്ട്. സൂചികയില്‍ ഇന്ന് രേഖപ്പെടുത്തിയ ശരാശരി ഗുണനിലവാര തോത് 394 ആണ്. ഇന്നലെ രേഖപ്പെടുത്തിയത് 480 ആയിരുന്നു. മലിനീകരണത്തിന്റെ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

 

Latest News