Monday, November 25, 2024

വയനാട്ടില്‍ ഇന്ന് ജനകീയ തെരച്ചില്‍; കണ്ടെത്താനുള്ളത് 131 പേരെ

വയനാട്ടിലെ ദുരന്തമേഖലയില്‍ ഇന്ന് ജനകീയ തെരച്ചില്‍. ക്യാമ്പില്‍ കഴിയുന്നവരും പൊതുജനങ്ങളും ജനപ്രതിനിധികളും ദൗത്യ സംഘത്തിനൊപ്പം ചേര്‍ന്നു വിവിധ സോണുകളില്‍ തെരച്ചില്‍ നടത്തും. ശനിയാഴ്ച്ച പ്രധാനമന്ത്രി ദുരന്ത ബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തും.

ഇന്ന് രാവിലെ മുതല്‍ ഒരു ദിവസം നീണ്ടു നില്‍ക്കുന്ന തെരച്ചില്‍ ആണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ശനിയാഴ്ചത്തെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ ആറുമണിക്ക് തുടങ്ങുന്ന തെരച്ചില്‍ 11 മണിക്ക് അവസാനിപ്പിക്കും.

 

Latest News