Friday, February 28, 2025

ലോകത്തിലെ ഏറ്റവും ചെറിയ പാർക്കായി ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ജപ്പാൻ പാർക്ക്; രണ്ടു ഷീറ്റ് A3 പേപ്പറിന്റെ വലിപ്പം

ഷിസുവോക്ക പ്രിഫെക്ചറിലെ നാഗൈസുമി പട്ടണത്തിലെ ഒരു ചെറിയ പാർക്ക് ലോകത്തിലെ ഏറ്റവും ചെറിയ പാർക്കായി ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഔദ്യോഗികമായി അംഗീകരിച്ചു. ചൊവ്വാഴ്ചയാണ് ഇതിന്റെ അംഗീകാര പത്രിക കൈമാറിയത്.

ഗിന്നസ് പറയുന്നതനുസരിച്ച്, ഈ പാർക്കിന് 0.24 ചതുരശ്രമീറ്റർ വിസ്തീർണ്ണമുണ്ട്. അതായത് A3 പേപ്പറിന്റെ രണ്ടു ഷീറ്റുകൾക്കു തുല്യമാണ് ഇതിന്റെ വലിപ്പം. പട്ടണത്തിന്റെ ഭൂമി പുനഃക്രമീകരണ പ്രവർത്തനങ്ങളുടെ ഫലമായി ഉപയോഗശൂന്യമായിത്തീർന്ന ഒരു ചെറിയ സ്ഥലമായിരുന്നു ഈ പാർക്ക്. പിന്നീട് 1988 ൽ താമസക്കാർക്ക് വിശ്രമസ്ഥലമായി ഒരു ചെറിയ ബെഞ്ച് സ്ഥാപിച്ചു. എന്നാൽ അത് ഒരു പാർക്കായി രജിസ്റ്റർ ചെയ്തിരുന്നില്ല.

‘ലോകത്തിലെ ഏറ്റവും ചെറിയ പാർക്ക്’ എന്ന് നഗരം അനൗദ്യോഗികമായി അവകാശപ്പെട്ടിരുന്ന ഈ ചെറിയ സ്ഥലം സമീപവർഷങ്ങളിൽ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധയാകർഷിച്ചതിനാൽ, നഗരം ഇത് ഒരു പാർക്കായി രജിസ്റ്റർ ചെയ്യാൻ തീരുമാനിക്കുകയും ഔപചാരിക അംഗീകാരത്തിനായി ഗിന്നസ് വേൾഡ് റെക്കോർഡിന് അപേക്ഷിക്കുകയും ചെയ്തു.

ലോകത്തിലെ മുൻ റെക്കോർഡ് ഉടമയായ ഒറിഗോണിലെ പോർട്ട്‌ലാൻഡിലുള്ള മിൽ എൻഡ്‌സ് പാർക്കിനെക്കാൾ ചെറുതാണ് ഈ പാർക്ക്. അതിന്റെ വിസ്തീർണ്ണം 0.29 ചതുരശ്ര മീറ്ററാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News