മോശം കാലാവസ്ഥയെ തുടർന്ന് നീട്ടിവച്ച ജപ്പാന്റെ ആദ്യ ചാന്ദ്രദൗത്യം ഇന്ന് (സെപ്റ്റംബർ 7-ന്) നടക്കും. 200 കിലോഗ്രാം മാത്രം ഭാരമുള്ള സ്മാർട്ട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിംഗ് മൂൺ അഥവാ സ്ലിം എന്ന ചെറിയ പേടകമാണ് ദൗത്യത്തിനായി ഒരുങ്ങുന്നത്. ജപ്പാന്റെ ഔദ്യോഗിക ബഹിരാകാശ ഏജൻസിയായ ജപ്പാൻ എയറോസ്പേസ് എക്സ്പ്ലറേഷൻ ഏജൻസി (ജാക്സ) ആണ് ഇക്കാര്യം അറിയിച്ചത്.
ആദ്യശ്രമത്തില്‍തന്നെ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംങ് നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ജപ്പാന്‍ ദൗത്യത്തിനൊരുങ്ങുന്നത്. തിരഞ്ഞെടുത്ത സ്ഥലത്തിന് 100 മീറ്റർ പരിധിയിൽ പേടകം ഇറക്കാനാണ് ബഹിരാകാശ ഏജൻസിയായ ജാക്സയുടെ ശ്രമം. കഴിഞ്ഞ മാസം ചാന്ദ്രദൗത്യം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് സെപ്റ്റംബർ 7 -ലേക്ക് മാറ്റുകയായിരുന്നു.
അതേസമയം ഏകദേശം നാലുമാസത്തോളം സഞ്ചരിച്ചാണ് ജപ്പാന്റെ സ്ലിം പേടകം ചന്ദ്രോപരിതലത്തില്‍ ഇറങ്ങുക. ഒരു മാസത്തിലധികം ചന്ദ്രന്റെ ഭ്രമണപഥത്തിൽ പേടകം സമയം ചെലവഴിക്കുകയും തുടർന്ന് ലാൻഡിംഗ് നടത്താനുമാണ് ശ്രമം. ചന്ദ്രനിലെ ഷിയോലി എന്ന ചെറിയ ഗർത്തത്തിനരികിലുള്ള ചരിഞ്ഞ പ്രദേശത്ത് സ്ലിം പേടകത്തെ ഇറക്കാനാണ് നിലവില്‍ ബഹിരാകാശ ഏജന്‍സി പദ്ധതിയിട്ടിരിക്കുന്നത്. ഈ പ്രദേശത്തിന് 15 ഡിഗ്രിയോളം ചരിവുണ്ട്.