ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന അഞ്ചാമത്തെ രാജ്യമായി ജപ്പാന്‍. ജപ്പാന്റെ ചാന്ദ്ര ദൗത്യമായ സ്ലിം ചന്ദ്രനിലിറങ്ങി. വിജയം ഉറപ്പിക്കാനായി സിഗ്‌നലിനായുള്ള കാത്തിരിപ്പിലാണ് രാജ്യം. ലാന്‍ഡിങ്ങിന് ശേഷം പേടകത്തില്‍ നിന്ന് സിഗ്‌നല്‍ ലഭിച്ചില്ല. ചന്ദ്രനിലെ കടല്‍ എന്നു വിശേഷിപ്പിക്കുന്ന മെയര്‍ നെക്ടാരിസിനു സമീപമാണു പേടകം ഇറങ്ങിയത്.
അമേരിക്ക, റഷ്യ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ഇതുവരെ ഈ നേട്ടം കൈവരിച്ചത്. ജപ്പാന്‍ എയ്റോസ്പേസ് എക്സ്പ്ലോറേഷന്‍ ഏജന്‍സിയുടെ സ്മാര്‍ട്ട് ലാന്‍ഡര്‍ ഫോര്‍ ഇന്‍വെസ്റ്റിഗേറ്റിംഗ് മൂണ്‍ (സ്ലിം) പേടകം ‘മൂണ്‍ സ്നൈപ്പര്‍’ എന്നാണ് അറിയപ്പെടുന്നത്. സെപ്റ്റംബര്‍ ആറിനാണ് എച്ച്-ഐഐഎ 202 റോക്കറ്റില്‍ ‘സ്ലിം’ ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്നത്. ഏകദേശം 832 കോടി രൂപയാണ് ദൗത്യത്തിന്റെ ചെലവ്. ഐഎസ്ആര്‍ഒയ്‌ക്കൊപ്പമാണ് ജപ്പാന്റെ അടുത്ത ദൗത്യം.