മുന്‍ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയെ കഴിഞ്ഞ മാസം നടന്ന പ്രചാരണ പ്രസംഗത്തില്‍ വെടിവെച്ചുകൊന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കുമെന്ന് ജപ്പാന് ദേശീയ പോലീസ് മേധാവി അറിയിച്ചു. ജൂലൈ 8 ന് പടിഞ്ഞാറന്‍ ജപ്പാനിലെ നാരയില്‍ കൊല്ലപ്പെട്ട അബെയുടെ ജീവന് രക്ഷിക്കുന്നതില്‍ പരാജയപ്പെട്ടതിനെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് അദ്ദേഹത്തിന്റെ ഏജന്‍സി പുറത്തുവിട്ട സാഹചര്യത്തിലാണ് നാഷണല്‍ പോലീസ് ഏജന്‍സി ചീഫ് ഇറ്റാരു നകമുറയുടെ പ്രഖ്യാപനം.
തോക്കുധാരിയായ തെത്സുയ യമാഗാമി സംഭവസ്ഥലത്ത് വെച്ച് അറസ്റ്റിലായി. പോലീസ് റിപ്പോര്‍ട്ടില്‍ അബെയുടെ പോലീസ് സംരക്ഷണത്തില്‍ വീഴ്ച ഉണ്ടായെന്നും ഇത് ആക്രമണകാരിയെ പിന്നില്‍ നിന്ന് വെടിവയ്ക്കാന്‍ അനുവദിക്കുകയുമായിരുന്നു എന്നും പറയുന്നു. തന്റെ രാജി ഔദ്യോഗികമായി എന്നുണ്ടാകുമെന്നു അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.