മഞ്ഞ് ഇഷ്ടമില്ലാത്ത ആളുകളുണ്ടാകില്ല. പ്രത്യേകിച്ച് അന്തരീക്ഷ ഊഷ്മാവ് കൂടിയ രാജ്യങ്ങളിലുള്ളവർക്ക്. അതുകൊണ്ടുതന്നെ മഞ്ഞും തണുപ്പും ആവോളം ആസ്വദിക്കാൻ താൽകാലികമായി ഒരു സംവിധാനം ഒരുക്കിയിരിക്കുകയാണ് ജപ്പാനിലെ ഹോക്കൈഡോയിലെ ഷിമുകാപ്പിൽ തുറന്നിരിക്കുന്ന ഐസ് വില്ലേജ്. ഐസ് വില്ലേജ് എന്നാൽ മഞ്ഞുകൊണ്ട് നിർമിക്കപ്പെട്ടിരിക്കുന്ന ഒരു ഗ്രാമം തന്നെയാണ്. അവിടെച്ചെന്നാൽ ഭക്ഷണവും കഴിക്കാം താമസിക്കുകയും ചെയ്യാം.
റിസോർട്ടിന്റെ ഐസ് വില്ലേജിനുള്ളിലാണ് ഹോട്ടൽ. ഐസും മഞ്ഞും കൊണ്ട് നിർമിച്ച കെട്ടിടങ്ങൾ ഉൾക്കൊള്ളുന്ന ഒരു പ്രദേശമാണിത്. 8.5 മീറ്റർ വ്യാസവും 3.5 മീറ്റർ ഉയരവുമുള്ള ഒരു ഐസും സ്നോ ഡോമും ഐസ് ഹോട്ടലിനെ മൂടുന്നു. കസേരകളും മേശകളും മറ്റ് സാധനസാമഗ്രികളും ഐസ് കൊണ്ടാണ് നിർമിച്ചിരിക്കുന്നത്.
വർഷത്തിൽ ഈ സമയത്ത് ഹോട്ടലിനുള്ളിലെ താപനില മൈനസ് 5 C ആണ്. അതിഥികൾക്ക് ഐസ് കൊണ്ട് ചുറ്റപ്പെട്ട ഒരു രാത്രികൾ ആസ്വദിക്കാം.
“അതിഥികൾക്ക്, ഹോട്ടൽ ഐസിന്റെ ഭംഗി പ്രദാനം ചെയ്യുന്നു. ധാരാളം ആളുകൾ താമസിക്കാൻ വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” – ഹോഷിനോ റിസോർട്ട്സ് ടോമാമു ജനറൽ മാനേജർ ഇവാവോ വടാനബെ പറഞ്ഞു. ഫെബ്രുവരി 28 വരെ ഇവിടെ അതിഥികളെ സ്വീകരിക്കും.