Saturday, November 23, 2024

മൊബൈല്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ ജിയോ

രാജ്യത്ത് മൊബൈല്‍ നിരക്കു വര്‍ധനയ്ക്കു തുടക്കമായി ഏറ്റവും കൂടുതല്‍ മൊബൈല്‍ ഉപയോക്താക്കളുള്ള റിലയന്‍സ് ജിയോ. 12.5% മുതല്‍ 25% വരെ വര്‍ധനയാണു പ്ലാനുകളില്‍ വരുത്തിയത്. ജൂലൈ 3 മുതലാണ് പുതിയ നിരക്കു പ്രാബല്യത്തില്‍ വരിക. എയര്‍ടെലും വോഡഫോണ്‍ ഐഡിയയും ഉടനെ നിരക്കുവര്‍ധന പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.

റിലയന്‍സ് ജിയോയുടെ 1,559 രൂപയുടെ (24 ജിബി) വാര്‍ഷിക പ്ലാന്‍ ഇനി മുതല്‍ 1,899 രൂപയായിരിക്കും (വര്‍ധന 340 രൂപ) പ്രതിദിനം 25 ജിബിയുള്ള 2,099 രൂപയുടെ പ്ലാന്‍ 3,599 രൂപയായി (വര്‍ധന: 600) രൂപ

പ്രതിദിനം 2 ജിബിക്ക് മുകളില്‍ ഡേറ്റയുള്ള പ്ലാനുകളിലെ 5ജി ഡേറ്റ ഇനി അണ്‍ലിമിറ്റഡ് ആയിരിക്കും. ജിയോ ഭാരത്/ജിയോ ഫോണ്‍ ഉപയോക്താക്കള്‍ക്ക് നിലവിലെ പ്ലാനുകള്‍ തുടരും ലോക്സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ നിരക്ക് വര്‍ധയുണ്ടാകുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.

 

Latest News