വൈദ്യശാസ്ത്ര മേഖലയെ വീണ്ടും ആശങ്കയിലാക്കി കൊറോണ വൈറസിന്റെ പുതിയ വകഭേദം വിവിധ രാജ്യങ്ങളില്‍ സ്ഥിരീകരിക്കുന്നതായി റിപ്പോര്‍ട്ട്. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ജെഎന്‍ 1 എന്നാണ് പുതിയ വകഭേദത്തിന്റെ പേര്. ജെഎന്‍ 1ന് വ്യാപന ശേഷി കൂടുതലാണെന്നും വിദഗ്ധര്‍ പറയുന്നു. സെപ്റ്റംബറിലാണ് ഇത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ബിഎ 2.86 എന്ന വകഭേദത്തില്‍ നിന്നുമാണ് ജെഎന്‍ 1 എന്ന വകഭേദം ഉണ്ടാകുന്നത്. ജെഎന്‍ 1 വകഭേദം അമേരിക്കയുള്‍പ്പടെ പന്ത്രണ്ട് രാജ്യങ്ങളില്‍ ഇതിനോടകം കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. വാക്സിന്‍ പ്രതിരോധത്തെ മറികടക്കാനുള്ള ശേഷിയും പുതിയ വകഭേദത്തിനുണ്ടെന്നാണ് സൂചന.