സിറിയയ്‌ക്കെതിരെ അമേരിക്കയുടെ ഉപരോധം പിന്‍വലിക്കില്ലെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. ഭൂകമ്പത്തില്‍ തകര്‍ന്ന സിറിയക്ക് സാമ്പത്തിക സഹായം നല്‍കുമെന്നും അമേരിക്കയുടെ സ്റ്റേറ്റ് ഓഫ് യൂണിയന്‍ വാര്‍ഷിക പ്രസംഗത്തില്‍ സംസാരിക്കുന്നതിനിടയില്‍ ബൈഡന്‍ പറഞ്ഞു.
തുര്‍ക്കി സിറിയ ഭൂകമ്പത്തില്‍ അനുശോചിച്ച ബൈഡന്‍ സിറിയയുടെ മേലുള്ള ഉപരോധം പിന്‍വലിക്കില്ലെന്നും, സാമ്പത്തിക സഹായം നല്‍കുമെന്നും പറഞ്ഞു. യുക്രൈനുമേല്‍ റഷ്യ നടത്തുന്ന അതിക്രമങ്ങളെ ശക്തമായി എതിര്‍ക്കുമെന്നും ബൈഡന്‍ പറഞ്ഞു.
കുട്ടികളുടെ സ്വകാര്യതയ്ക്ക് മേല്‍ ടെക് ഭീമന്‍മാര്‍ നുഴഞ്ഞു കയറുന്നു എന്ന വാര്‍ത്ത അമേരിക്കയില്‍ വലിയ പ്രതിഷേധങ്ങള്‍ സൃഷ്ടിച്ചിരുന്നു. നിയമങ്ങള്‍ സുഗമമായി പാസ്സാക്കാന്‍ റിപ്പബ്ലിക്കന്‍സ് സഹകരിക്കണമെന്നും ബൈഡന്‍ അഭ്യര്‍ത്ഥിച്ചു.