Monday, November 25, 2024

ജി 20 ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് പങ്കെടുക്കാത്തതില്‍ നിരാശ പ്രകടിപ്പിച്ച് ജോ ബൈഡൻ

ജി 20 ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങ് പങ്കെടുക്കാത്തതില്‍ നിരാശ പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഷി ജിൻ പിംഗ് യോഗത്തിനെത്തില്ലെന്നത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിനാണ് ബൈഡന്റെ പ്രതികരണം. ചൈനീസ് പ്രസിഡന്‍റിനെ സന്ദര്‍ശിക്കുമെന്നും ബൈഡൻ അറിയിച്ചു.

“അദ്ദേഹം ഉച്ചകോടിയില്‍ നിന്നും പിന്മാറിയതില്‍ ഞാൻ നിരാശനാണ്. അതിനാല്‍ ഉടനെ ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോകും.” ഡെലവെയറിലെ റെഹോബോത്ത് ബീച്ചിൽ വച്ച് ബൈഡൻ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ കൂടിക്കാഴ്ച എപ്പോൾ നടക്കുമെന്നത് സംബന്ധിച്ച് അദ്ദേഹം കൂടുതൽ വിശദാംശങ്ങൾ നൽകിയില്ല.

ഈ ആഴ്ച നടക്കാനിരിക്കുന്ന ജി20 യോഗത്തില്‍ എത്തുമെന്ന് ഷി ജിൻപിങ് നേരത്തെ അറിയിച്ചിരുന്നു. പിന്നാലെ ഷി ജിൻപിങ് പങ്കെടുക്കില്ലെന്നും ചൈനയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി ലി ക്വിയാങ് പങ്കെടുക്കുമെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തത്. ഇതേ തുടര്‍ന്നാണ് വിഷയത്തില്‍ യുഎസ് പ്രസിഡന്റ് പ്രതികരണം അറിയിച്ചത്. അതേസമയം ജി20 രാജ്യങ്ങളുടെ ഉച്ചകോടിക്കായി ബൈഡൻ സെപ്റ്റംബർ 7 മുതൽ 10 വരെ ഇന്ത്യ സന്ദർശിക്കും. തുടർന്ന് ഏഷ്യയിലെ യുഎസ് ബന്ധം ശക്തിപ്പെടുത്തുന്നതിനായി വിയറ്റ്നാം സന്ദർശിക്കും.

Latest News