Tuesday, November 26, 2024

യുക്രെയ്‌നില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍

യുക്രെയ്‌നില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. അധിനിവേശം ആരംഭിക്കുമ്പോള്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ കരുതിയത് യുക്രെയ്ന്‍ ദുര്‍ബലമാണെന്നാണ്. ആ രാജ്യം നശിച്ചെന്നും അദ്ദേഹം കരുതി. എന്നാല്‍ പുടിന് പിഴച്ചു. ഒരു വര്‍ഷത്തിന് ശേഷവും രാജ്യത്തെ ജനാധിപത്യവും പരമാധികാരവും ഉയര്‍ന്നു നില്‍ക്കുന്നുവെന്നും ബൈഡന്‍ പറഞ്ഞു. യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായി ജോ ബൈഡന്‍ കൂടിക്കാഴ്ച നടത്തിയെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിന് ഒരു വര്‍ഷം തികയുന്ന വേളയിലാണ് ബൈഡന്റെ സന്ദര്‍ശനം. റഷ്യന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ബൈഡന്‍ യുക്രെയ്ന്‍ സന്ദര്‍ശിക്കുന്നത്. യുക്രെയ്‌നെ റഷ്യന്‍ ആക്രമണത്തില്‍ നിന്ന് സംരക്ഷിക്കാന്‍ ആയുധങ്ങള്‍ കൈമാറും. ആക്രമണത്തില്‍ നിന്ന് സംരക്ഷിക്കാന്‍ വ്യോമ നിരീക്ഷണ റഡാറുകളടക്കമുളളവ നല്‍കും. യുക്രെയ്‌നിന്റെ പ്രാദേശിക അഖണ്ഡത സംരക്ഷിക്കുമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. ബൈഡന്റെ സന്ദര്‍ശനം എല്ലാ യുക്രെയ്ന്‍ ജനതക്കുമുളള പിന്തുണയുടെ അടയാളമാണെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു.

Latest News