മലയാള ചലച്ചിത്രരംഗത്തെ പ്രശസ്ത തിരക്കഥാകൃത്ത് ജോൺ പോളിന്റെ അനുസ്മരണാർഥം കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ (കെ സി ബി സി) മീഡിയ കമ്മീഷൻ ഏർപ്പെടുത്തിയ നവ സംവിധായകർക്കുള്ള ജോൺ പോൾ പുരസ്കാരം പ്രഖ്യാപിച്ചു. ‘രേഖാചിത്ര’ത്തിന്റെ സംവിധായകൻ ശ്രീ ജോഫിൻ ടി ചാക്കോയാണ് പുരസ്കാരത്തിന് അർഹനായത്.
പാസ്റ്ററൽ ഓറിയന്റേഷൻ സെന്ററിൽ മെയ് 15 നു നടന്ന ജോൺ പോൾ അനുസ്മരണ സമ്മേളനത്തിൽ കെ സി ബി സി ഡപ്യൂട്ടി സെക്രട്ടറിയും പാസ്റ്ററൽ ഓറിയന്റേഷൻ സെന്റർ ഡയറക്ടറുമായ ഫാ. തോമസ് തറയിലാണ് പ്രഖ്യാപനം നടത്തിയത്. പ്രഫ കെ എം സാനു, കെ സി ബി സി മാധ്യമ സെക്രട്ടറി ഫാ. സെബാസ്റ്റ്യൻ മിൽട്ടൺ ടി എം എബ്രാഹം, സി. സ്മിത, സി ജെ രാജഗോപാൽ എന്നിവർ സംസാരിച്ചു.