മികച്ച പാര്‍ലമെന്റേറിയനുള്ള സന്‍സദ് രത്ന അവാര്‍ഡ് കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗം ഡോ. ജോണ്‍ ബ്രിട്ടാസിന്. സഭാനടപടികളിലെ മികച്ച ഇടപെടലുകള്‍ക്കാണ് ജോണ്‍ ബ്രിട്ടാസ് എംപിക്ക് അംഗീകാരം ലഭിച്ചത്.
രാജ്യസഭയിലെ ചോദ്യങ്ങള്‍, സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കല്‍, ചര്‍ച്ചകളിലെ പങ്കാളിത്തം, ഇടപെടലുകള്‍ തുടങ്ങിയ കാര്യങ്ങളിലെ മികവ് മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്. പാര്‍ലമെന്ററി സഹമന്ത്രി അര്ജുന് റാം മേഘ് വാള് അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി.എസ് കൃഷ്ണമൂര്‍ത്തി സഹാധ്യക്ഷനായിരുന്നു.
എംപിയായി ആദ്യ വര്‍ഷം തന്നെ മികച്ച പാര്‍ലമെന്റേറിയനുള്ള അവാര്‍ഡ് എന്ന പുതുമയും ഡോ ജോണ്‍ ബ്രിട്ടാസ് എംപിയെ തേടിയെത്തിയിരിക്കുകയാണ്. ബ്രിട്ടാസിനെക്കൂടാതെ ഡോ. മനോജ് കുമാര്‍ ഝാ, ഫൗസിയ തഹ്സീന് അഹമ്മദ് ഖാന് എന്നിവരും അവാര്‍ഡിന് അര്‍ഹരായി. മാര്‍ച്ച് 25ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.