ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡറിന്റെ വില്‍പന ആഗോള തലത്തില്‍ അവസാനിപ്പിക്കുന്നു. 2023 ഓടെ ബേബി പൗഡറിന്റെ വില്‍പ്പന അവസാനിപ്പിക്കുകയാണെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. യുഎസില്‍ പൗഡറിന്റെ വില്‍പ്പന അവസാനിപ്പിച്ചിട്ട് രണ്ട് വര്‍ഷത്തിലധികമായി.
ടാല്‍ക്കം പൗഡറിന്റെ ഉപയോഗം കാന്‍സറിന് കാരണമാകുന്നുണ്ടെന്ന് കാണിച്ച് സ്ത്രീകളില്‍ നിന്നും പതിനായിരക്കണക്കിന് പരാതികളാണ് ലഭിച്ചിരുന്നത്. ഇതേ തുടര്‍ന്നുള്ള പ്രചാരണങ്ങളില്‍ ഡിമാന്‍ഡ് കുറഞ്ഞതോടെ 2020-ലാണ് യുഎസിലും കാനഡയിലും പൗഡര്‍ വില്‍പന ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ അവസാനിപ്പിച്ചിരുന്നത്.
എന്നാല്‍, പതിറ്റാണ്ടുകള്‍ നീണ്ട സ്വതന്ത്ര ഗവേഷണത്തില്‍ പൗഡര്‍ സുരക്ഷിതമാണെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഉല്‍പ്പന്നത്തിന്റെ വില്‍പ്പന അവസാനിപ്പിക്കുമ്പോഴും ഇതേ വാദം തന്നെയാണ് ഇവര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്.