ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേലില്‍ നടത്തിയ ഭീകരാക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ച്, ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രംഗത്ത്. ‘ഒക്ടോബര്‍ 7-ലേത് ഉള്‍പ്പെടെ നിരപരാധികളായ സാധാരണക്കാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ഒരു ആക്രമണവും, ഒരു മുസ്ലീമിനും അംഗീകരിക്കാന്‍ കഴിയില്ല’ എന്ന് അദ്ദേഹം പറഞ്ഞു. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.
‘ഒക്ടോബര്‍ 7 മുതലുള്ള നാളുകളിലെ ഭീകരതകള്‍ ഒരിക്കലും ആവര്‍ത്തിക്കപ്പെടുന്നില്ലെന്നും ഒരു മനുഷ്യനും അംഗീകരിക്കുന്നില്ലെന്നും നമ്മള്‍ ഉറപ്പാക്കണം. അറബ് പങ്കാളികളോടും അന്താരാഷ്ട്ര സമൂഹത്തോടും ചേര്‍ന്ന്, ഞങ്ങളും ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറിലെത്താനുള്ള ശ്രമങ്ങള്‍ ശക്തമാക്കുകയും നീതിപൂര്‍വകവും സമഗ്രവുമായ സമാധാനത്തിലേക്ക് നയിക്കുന്ന ഒരു രാഷ്ട്രീയ ചക്രവാളം സൃഷ്ടിക്കാന്‍ ഉടന്‍ പ്രവര്‍ത്തിച്ചു തുടങ്ങുകയും ചെയ്യും’. കിംഗ് അബ്ദുള്ള പറഞ്ഞു.
പലസ്തീനിലേയും ഇസ്രായേലിലേയും മുഴുവന്‍ പ്രദേശത്തിനും സമാധാനവും സുരക്ഷയും ഉറപ്പുനല്‍കുന്ന ഒരേയൊരു പരിഹാരമാണ് വെടിനിര്‍ത്തലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.