ജോഷിമഠിന് സമാനമായി ജമ്മുകാശ്മീരിലും ഭൂമി ഇടിഞ്ഞു താഴുന്നു. ഇതിനെ തുടര്‍ന്ന് 20 കുടുംബങ്ങളെ പ്രദേശത്ത് നിന്ന് മാറ്റി പാര്‍പ്പിച്ചതായി അധികൃതര്‍ പറഞ്ഞു ദോഡ ജില്ലയിലെ തത്രയിലാണ് ഭൗമ പ്രതിഭാസം കണ്ടെത്തിയത്. ഈ പ്രദേശത്തെ 21 കെട്ടിടങ്ങളില്‍ വിള്ളലുണ്ടായി.
സ്‌കൂള്‍, ആരാധനാലയം ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളിലും വിള്ളല്‍ കണ്ടെത്തി. എന്‍എച്ച്എഐ, ചിനാബ് പവര്‍ പ്രൊജക്റ്റ് എന്നിവയിലെ വിദഗ്ദര്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിന് ശേഷമാണ് ആളുകളെ സുരക്ഷിത ഇടങ്ങളിലേക്ക് കഴിഞ്ഞ ദിവസം മാറ്റി പാര്‍പ്പിച്ചത്.
ദോഡ ജില്ലയിലെ ബസ്ത നഗരത്തില്‍ പലയിടത്തും വിള്ളലുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്. ഭൗമ പ്രതിഭാസം മുന്‍പ് രൂപപ്പെട്ട ജോഷിമഠില്‍ നിന്നും 169 കുടുംബങ്ങളെയാണ് മാറ്റി പാര്‍പ്പിച്ചത്.