ഭക്ഷണ പ്രിയരുടെ ഇഷ്ടവിഭവങ്ങളില്‍ ഒന്നാണ് ഫ്രഞ്ച് ഫ്രൈസ്. കെഎഫ്സിക്കും ഗ്രില്‍ഡ് ചിക്കനും ഒപ്പം ഭക്ഷണ പ്രേമികള്‍ക്ക് ഫ്രഞ്ച് ഫ്രൈസ് ഇല്ലാതെ സങ്കല്‍പ്പിക്കാന്‍ പറ്റുമോ? ഇല്ല എന്നു തന്നെയാണ് ഉത്തരം. ഇന്ന് ലോകം ഫ്രഞ്ച് ഫ്രൈസ് ദിനമായാണ് ആഘോഷിക്കുന്നത്. ഈ ദിനത്തില്‍ ഫ്രഞ്ച് ഫ്രൈസിനെക്കുറിച്ച് ഒന്ന് അറിഞ്ഞാലോ.
ഫ്രഞ്ച് എന്ന് പേരുണ്ടെങ്കിലും ഈ വിഭവത്തിന് ഫ്രാന്‍സുമായി യാതൊരു ബന്ധവുമില്ലെന്നതാണ് സത്യം. ബെല്‍ജിയമാണ് ഫ്രഞ്ച് ഫ്രൈസിന്‍റെ ജന്മദേശം. ഫ്രഞ്ച് വിഭവങ്ങളുമായി ഇതിനു സാമ്യം ഉള്ളതിനാലാണ് ഈ പേര് വന്നതെന്നാണ് കരുതപ്പെടുന്നത്. ചാള്‍സ് ഡിക്കന്‍സിന്‍റെ 1856 ല്‍ പുറത്തിറങ്ങിയ ‘എ ടെയില്‍ ഒാഫ് ടൂ സിറ്റീസ്’ എന്ന നോവലിലാണ് ആദ്യമായി ഈ വിഭവത്തെ കുറിച്ച് പരാമര്‍ശിക്കുന്നതും. ഫ്രഞ്ച് ഫ്രൈസിന്‍റെ പറുദീസ ആയി വിഭവപ്രേമികള്‍ കാണുന്നത് ബെല്‍ജിയത്തിലെ ബ്രൈറ്റ് മ്യൂസിയത്തെയാണ്. കിഴങ്ങ് ഉപയോഗിച്ചുളള പലതരം വിഭവങ്ങള്‍ ലഭിക്കുന്ന ഇടമാണ് ഇത്.
കട്ടിയുള്ള ഫ്രെഞ്ച് ഫ്രൈസിലാണ് കൊഴുപ്പു കൂടുലുള്ളതെന്നാണ് പഠനങ്ങള്‍ പറയുന്നത്. ക്രിസ്പി ആകുന്നതിനായി ഇത് രണ്ട് തവണ ഡീപ് ഫ്രൈ ചെയ്യാറുമുണ്ട്. മയോണൈസ്, ചില്ലി സോസ് എന്നി കോമ്പോകള്‍ ഫ്രെഞ്ച് ഫ്രൈസിന് ഇരട്ടി രുചി നല്‍കുന്നു. വെറുതെ ഫ്രഞ്ച് ഫ്രൈസ് കഴിക്കാനും ഇഷ്ടമുള്ളവര്‍ ഏറെയാണ്.
വിവിധ രാജ്യങ്ങളിലായി 15 തരത്തില്‍ കൂടുതല്‍ ഫ്രഞ്ച് ഫ്രൈകള്‍ ലഭ്യമാണ്. സ്റ്റാന്‍ഡേര്‍ഡ്, വേഫിള്‍, തിക് കട്ടി എന്നിവയാണ് ഇതില്‍ ജനപ്രിയമായവ. അതിനിടെ, അമേരിക്കന്‍ റെസ്റ്ററന്‍റ് ശൃംഖലയായ ആര്‍ബൈസ് ലോകത്തിലെ ഏറ്റവും നീളം കൂടിയ ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കി ശ്രദ്ധ നേടിയിരുന്നു. 38 ഇഞ്ചായിരുന്നു ഇതിന്‍റെ നീളം.