കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് ചുതലയേൽക്കും. ചീഫ് ജസ്റ്റിസ് എസ് വി ഭട്ടിയെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചതിന്റെ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് തോമസിനു ആക്ടിങ് ചീഫ് ജസ്റ്റിസ് ചുമതല. ഇന്നു മുതലാണ് ചീഫ് ജസ്റ്റിസിന്റെ ഓഫീസ് ചുമതലകൾ കൂടി ജസ്റ്റിസ് തോമസ് ഏറ്റെടുക്കുക.
നിലവിൽ, കേരള ഹൈക്കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയാണ് ജസ്റ്റിസ് അലക്‌സാണ്ടർ തോമസ്. 2014 ജനുവരി 23 ന് അഡീഷണൽ ജഡ്ജിയായാണ് ഹൈക്കോടതിയിൽ അദ്ദേഹം നിയമിതനായത്. 2016 മാർച്ച് 10 ന് ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായ ജസ്റ്റിസിൻറെ നിയമനം സംബന്ധിച്ച് സുപ്രീംകോടതി കൊളീജിയം അടുത്തിടെ ശുപാർശ ചെയ്തിരുന്നു. 1988 ലാണ് ഇദ്ദേഹം അഭിഭാഷകനായി പരിശീലനം തുടങ്ങുന്നത്.