Monday, November 25, 2024

കളമശ്ശേരി സ്ഫോടനം: ബോംബ് വെച്ചത് താനാണെന്ന് കൊച്ചി സ്വദേശി

കളമശേരിയില്‍ യഹോവ സാക്ഷികളുടെ സമ്മേളനത്തില്‍ ബോംബ് വെച്ചത് താനാണെന്ന് അവകാശവാദവുമായി കൊച്ചി സ്വദേശി. ഇയാള്‍ തൃശൂർ കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ഉച്ചക്ക് ഒന്നരയോടെയാണ് പ്രതിയെന്ന് അവകാശപ്പെട്ട് കൊച്ചിസ്വദേശി പൊലീസ് സ്റ്റേഷനിലെത്തിയത്. നിലവില്‍ ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. അതേസമയം കളമശേരിയിലുണ്ടായ സ്ഫോടനത്തിന്റെ അന്വേഷണത്തിൽ ഇടപെട്ട് കേന്ദ്രം. കളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച് സംസാരിച്ചു. ഡൽഹിയിൽനിന്ന് എൻഎസ്ജിയുടെയും എൻഐഎയുടെയും ഉന്നത ഉദ്യോഗസ്ഥർ കളമശേരിയിലെത്തും. അഞ്ചംഗ സംഘമാണ് കളമശേരിയിലെത്തുകയെന്നാണ് വിവരം.

Latest News