കാഞ്ഞിരപ്പിള്ളിയിലെ അമൽജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗിന് ഓട്ടോണമസ് അഥവാ സ്വയംഭരണ പദവി നൽകാൻ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) തീരുമാനിച്ചു. ഇതോടെ യുജിസി അംഗീകാരം ലഭിക്കുന്ന കേരളത്തിലെ അഞ്ചാമത്തെ എഞ്ചിനീയറിംഗ് കോളേജായി അമൽജ്യോതി കോളേജ് മാറി.
2023 – 24 അധ്യയനവർഷം പ്രാബല്യത്തിൽ വരുന്ന ഓട്ടോണമസ് പദവി പത്തു വർഷത്തേക്ക് നിലനിൽക്കും. അമൽജ്യോതി കോളേജിന്റെ ദേശീയതലത്തിലുള്ള നിലവാരത്തിൽ സംതൃപ്തി ഉണ്ടായിരുന്നതിനാൽ അക്കാദമിക് സ്വയംഭരണാവകാശത്തിനുള്ള കോളേജിന്റെ അപേക്ഷ സ്വീകരിച്ച് യുജിസി ഓട്ടോണമസ് പദവി നൽകാൻ തീരുമാനിക്കുകയായിരുന്നു. ഓട്ടോണമസ് കോളേജുകൾക്കായുള്ള സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ശുപാർശ കഴിഞ്ഞ 27-നു നടന്ന യുജിസി യോഗമാണ് അംഗീകരിച്ചത്.