കർണ്ണാടകയിൽ ജനം ഇന്ന് വിധിയെടുത്തും. തങ്ങളുടെ ഭരണാധികാരികളെ തിരഞ്ഞെടുക്കുവാൻ ജനം വോട്ടിങ് ബൂത്തുകളിലേയ്ക്ക് എത്തും എന്നാണ് വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതീക്ഷ. മാർച്ച് 29ന് തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതു മുതൽ റോഡ് ഷോകളടക്കം 18 റാലികളിലാണു പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്തത്. അവസാന നിമിഷവും സജീവ പ്രചാരണ പരിപാടികളുമായി രാഹുൽ ഗാന്ധിയും രംഗത്തുണ്ടായിരുന്നു.
ബെംഗളൂരുവിലെ ചിക്പേട്ടിലും വിജയനഗറിലും പ്രിയങ്ക റോഡ് ഷോ നടത്തി. രാവിലെ ബെംഗളൂരുവിൽ സിറ്റി ബസിൽ യാത്ര നടത്തി വിദ്യാർത്ഥികളും മറ്റുമായി സംസാരിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ ആർക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഇന്ത്യ ടിവി–സിഎൻഎക്സ് അഭിപ്രായ സർവേ വെളിപ്പെടുത്തുന്നു. 105 സീറ്റു നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നു സൂചിപ്പിക്കുന്ന സർവേ, ബിജെപി– 85, ജനതാദൾ (എസ്)– 32 എന്നിങ്ങനെ സീറ്റുകൾ നേടുമെന്നും ഉള്ള സൂചനകളാണ് നൽകുന്നത്.