കെസിബിസി മീഡിയ കമ്മീഷൻ നൽകുന്ന മലയാള സിനിമയിലെ മികച്ച നവാഗത തിരക്കഥാകൃത്തിനുള്ള ജോൺ പോൾ പുരസ്കാരത്തിന് ഫാ. ഡാനി കപ്പൂച്ചിൻ അർഹനായി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘വരയൻ’ എന്ന സിനിമക്കാണ് പുരസ്കാരം. 23-ന് പിഒസിയിൽ നടക്കുന്ന പ്രഥമ ജോൺ പോൾ അനുസ്മരണ സമ്മേളനത്തിൽ പുരസ്കാരം വിതരണം ചെയ്യും.
അവാർഡ് പ്രഖ്യാപിച്ചത് കെസിബിസി മീഡിയ കമ്മീഷൻ ചെയർമാൻ കൂടിയായ ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയാണ്. 23-ന് ഉച്ച കഴിഞ്ഞ് 2.30-ന് “ജോൺ പോൾ സിനിമകളുടെ ലാവണ്യശാസ്ത്രം’ എന്ന വിഷയത്തിൽ സംവാദം, ആറിന് അനുസ്മരണ സമ്മേളനം എന്നിവയുണ്ടാകും.
ചലച്ചിത്ര സംഘടനയായ മാക്ടയും കെസിബിസി മീഡിയയും ചേർന്നാണ് “ഓർമ്മച്ചാമരം’ ഒരുക്കുന്നത്.