രണ്ടാം പിണറായി സര്‍ക്കാരിന്റെ 2024- 25 വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ഇന്ന്. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍ ഇന്ന് ബജറ്റ് അവതരിപ്പിക്കും. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷമുള്ള നാലാമത്തെ ബജറ്റാണ് ഇന്ന് നടക്കുക. ഇന്ന് രാവിലെ ഒമ്പതിന് ബജറ്റ് പ്രസംഗം ആരംഭിക്കും.
വിവിധ മേഖലകളിലടക്കമുള്ള ജനകീയ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ജനങ്ങളുടെമേല്‍ ബാധ്യത അടിച്ചേല്‍പ്പിക്കാതെ വരുമാനം കൂട്ടാനുള്ള നടപടികള്‍ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ.
കേന്ദ്ര സര്‍ക്കാന്റിന്റെ അവഗണനയില്‍ സാമ്പത്തിക പ്രയാസം നേരിടുന്ന സാഹചര്യത്തില്‍ ആണ് ബജറ്റ് അവതരണം. സംസ്ഥാനത്തെ കൂടുതല്‍ മുന്നോട്ടുകൊണ്ടുപോകാനുമുള്ള ഇടപെടല്‍ ബജറ്റില്‍ ഉണ്ടാകുമെന്ന് ധനമന്ത്രി വ്യക്തമാക്കിയിരുന്നു. നാളെ മുതല്‍ 11 വരെ സഭ ചേരില്ല. 12 മുതല്‍ 15 വരെയാണ് ബജറ്റ് ചര്‍ച്ച നടക്കുന്നത്.