Monday, November 25, 2024

ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കിട്ടുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. മധ്യ, തെക്കന്‍ ജില്ലകളില്‍ കിഴക്കന്‍ മേഖലയിലാണ് കൂടുതല്‍ മഴ സാധ്യത. വൈകീട്ടോടെയാകും മഴ മെച്ചപ്പെടുക. ഇന്ന് ഇടുക്കിയിലും പത്തനംതിട്ടയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച പത്തനംതിട്ടയിലും വ്യാഴാഴ്ച എറണാകുളത്തും യെല്ലോ അലര്‍ട്ടായിരിക്കും.

മഴ കിട്ടുമെങ്കിലും താപനില ജാഗ്രതയും തുടരണമെന്ന് അറിയിപ്പുണ്ട്. അഞ്ച് ജില്ലകളില്‍, പാലക്കാട്, ആലപ്പുഴ, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് താപനില മുന്നറിയിപ്പ്. സാധാരണയേക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി വരെ ഈ ജില്ലകളില്‍ താപനില ഉയരും. പാലക്കാട് ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസായിരിക്കും. ആലപ്പുഴ, കോട്ടയം, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസായിരിക്കും. തിരുവനന്തപുരത്ത് ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസായിരിക്കും.

 

Latest News