Monday, November 25, 2024

സംസ്ഥാനത്തെ ആദ്യത്തെ വാഹനം പൊളിക്കല്‍ കേന്ദ്രം നിര്‍മ്മിക്കാന്‍ കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ അനുമതി

സംസ്ഥാനത്തെ വാഹനം പൊളിക്കല്‍ കേന്ദ്രം നിര്‍മ്മിക്കാന്‍ കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ അനുമതി. കെഎസ്ആര്‍ടിസി എംഡിക്ക് ഇതിനുള്ള അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. സ്വകാര്യ പങ്കാളിത്തതോടെയോ നേരിട്ടോ പൊളിക്കല്‍ കേന്ദ്രം സജ്ജമാക്കാനാണ് തീരുമാനം.

2021 ഓഗസ്റ്റില്‍ കേന്ദ്രസര്‍ക്കാര്‍ വാഹനംപൊളിക്കല്‍ നയം പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് ഏപ്രില്‍ ഒന്നു മുതല്‍ പഴയവാഹനങ്ങള്‍ പൊളിക്കേണ്ടിവരും. 15 വര്‍ഷം പഴക്കമുള്ള വാണിജ്യ വാഹനങ്ങളും 20 വര്‍ഷത്തിലേറെ പഴക്കമുള്ള സ്വകാര്യവാഹനങ്ങളും പൊളിക്കണം.

സര്‍ക്കാര്‍ വാഹനങ്ങളുടെ പൊളിക്കല്‍ പരിധി 15 വര്‍ഷമായി നിജപ്പെടുത്തിയിരുന്നു. ഇവ ഉടന്‍ പൊളിക്കേണ്ടിവരും. 22 ലക്ഷത്തേളം വാഹനങ്ങള്‍ സംസ്ഥാനത്ത് പൊളിക്കേണ്ടി വരുമെന്നാണ് കരുതുന്നത്. ഇതില്‍ 2506 സര്‍ക്കാര്‍ വാഹനങ്ങളുണ്ട്. വാഹനംപൊളിക്കല്‍ കേന്ദ്രം സജ്ജീകരിക്കുന്നതിനാവശ്യമായ ഭൂമി കെ.എസ്.ആര്‍.ടി.സിക്കുണ്ട്. പൊളിക്കുന്ന വാഹനഘടകങ്ങള്‍ ഉരുക്കുനിര്‍മാണകമ്പനികള്‍ പുനരുപയോഗത്തിന് ഏറ്റെടുക്കും.

രാജ്യത്തെ ആദ്യത്തെ പൊളിക്കല്‍കേന്ദ്രം 2022 മേയില്‍ നോയിഡയില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനംചെയ്തിരുന്നു. പഴയവാഹനങ്ങള്‍ പൊളിക്കുന്നവര്‍ക്ക് പുതിയ വാഹനം വാങ്ങുമ്പോള്‍ രജിസ്‌ട്രേഷനിലും നികുതിയിലും ഇളവു ലഭിക്കും.

 

Latest News