ഡ്രൈവിങ് ലൈസൻസ് സംസ്ഥാന വ്യാപകമായി സ്മാർട്ട് കാർഡ് രൂപത്തിലേക്ക് മാറ്റാൻ ഗതാഗത വകുപ്പിന്റെ തീരുമാനം. പ്ലാസ്റ്റിക് ലാമിനേറ്റഡ് ലൈസൻസുകൾക്ക് പകരം കേന്ദ്ര നിർദ്ദേശമനുസരിച്ചുള്ള പി .വി.സി. പെറ്റ് ജി കാർഡാണ് വരുന്നത്. എ.ടി. എം കാർഡുപോലെ സൗകര്യപ്രദമായി പേഴ്സിൽ സൂക്ഷിക്കാൻ സാധിക്കും വിധമാണ് പുതിയ രീതി.
നേരത്തെ തിരുവനന്തപുരം, കുടപ്പനക്കുന്ന്, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ ലൈസൻസ് നടപ്പാക്കിയിരുന്നു. ഇത് വിജയകരമാണെന്ന് കണ്ടതിനെ തുടർന്നാണ് സംസ്ഥാന വ്യാപകമായി പി. വി. സി കാർഡ് ലൈസൻസ് വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. മുൻപ് കാർഡിൽ ചിപ്പ് പതിപ്പിച്ചിരുന്നു. എന്നാൽ തുടർച്ചയായി പരാതികൾ ഉയർന്നതിനെ തുടർന്ന് ചിപ്പ് ഒഴിവാക്കികൊണ്ടാണ് പുതിയ ലൈസൻസ് പുറത്തിറക്കുന്നത്.
2019-ല്‍ ലൈസന്‍സ് വിതരണ കരാര്‍ ഏറ്റെടുത്ത സ്വകാര്യസ്ഥാപനവുമായി ഉണ്ടായ കേസ് തീർപ്പാക്കാൻ കാലതാമസം നേരിട്ടതാണ് ഡ്രൈവിങ് ലൈസന്‍സ് പരിഷ്കരണം വൈകിയതെന്നും ഗതാഗത വകുപ്പ് വ്യക്തമാക്കി. ലൈസൻസ് പോലെ തന്നെ വാഹനങ്ങളുടെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റുകളും കാർഡ് രൂപത്തിലേക്ക് മാറ്റാൻ പദ്ധതിയിടുന്നതായും ബന്ധപ്പെട്ട വകുപ്പ് അറിയിച്ചു.
പ്ലാസ്റ്റിക് ലാമിനേറ്റഡ് ലൈസൻസുകൾ മാറുന്നു: പകരം പി.വി.സി. പെറ്റ് ജി കാർഡുകൾ
ഡ്രൈവിങ് ലൈസൻസ് സംസ്ഥാന വ്യാപകമായി സ്മാർട്ട് കാർഡ് രൂപത്തിലേക്ക് മാറ്റാൻ ഗതാഗത വകുപ്പിന്റെ തീരുമാനം. പ്ലാസ്റ്റിക് ലാമിനേറ്റഡ് ലൈസൻസുകൾക്ക് പകരം കേന്ദ്ര നിർദ്ദേശമനുസരിച്ചുള്ള
പി.വി.സി. പെറ്റ് ജി കാർഡാണ് വരുന്നത്. എ.ടി. എം കാർഡുപോലെ സൗകര്യപ്രദമായി പേഴ്സിൽ സൂക്ഷിക്കാൻ കഴിയും വിധമുള്ളതാണ് പുതിയ ലൈസൻസ്.
നേരത്തെ തിരുവനന്തപുരം, കുടപ്പനക്കുന്ന്, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ ലൈസൻസ് നടപ്പാക്കിയിരുന്നു. ഇത് വിജയകരമാണെന്ന് കണ്ടതിനെ തുടർന്നാണ് സംസ്ഥാന വ്യാപകമായി പി. വി. സി കാർഡ് ലൈസൻസ് വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. മുൻപ് കാർഡിൽ ചിപ്പ് പതിപ്പിച്ചിരുന്നു. എന്നാൽ തുടർച്ചയായി പരാതികൾ ഉയർന്നതിനെ തുടർന്ന് ചിപ്പ് ഒഴിവാക്കികൊണ്ടാണ് പുതിയ ലൈസൻസ് പുറത്തിറക്കുന്നത്.
2019-ല്‍ ലൈസന്‍സ് വിതരണ കരാര്‍ ഏറ്റെടുത്ത സ്വകാര്യസ്ഥാപനവുമായി ഉണ്ടായ കേസ് തീർപ്പാക്കാൻ കാലതാമസം നേരിട്ടതാണ് ഡ്രൈവിങ് ലൈസന്‍സ് പരിഷ്കരണം വൈകിയതെന്നും ഗതാഗത വകുപ്പ് വ്യക്തമാക്കി.
ലൈസൻസ് പോലെ തന്നെ വാഹനങ്ങളുടെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റുകളും കാർഡ് രൂപത്തിലേക്ക് മാറ്റാൻ പദ്ധതിയിടുന്നതായും ബന്ധപ്പെട്ട വകുപ്പ് അറിയിച്ചു.