സൈബര്‍ തട്ടിപ്പിനെതിരെ ഹ്രസ്വചിത്രവുമായി കേരള പോലീസ്. നിതാന്ത ജാഗ്രത കൊണ്ടുമാത്രമേ സൈബര്‍ തട്ടിപ്പുകളില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയൂ എന്നും തട്ടിപ്പിനിരയായാല്‍ 1930 എന്ന നമ്പറില്‍ അറിയിക്കണമെന്നും നടി ഭാവന ബോധവല്‍ക്കരണ വിഡിയോയില്‍ പറയുന്നു.
സോഷ്യല്‍മീഡിയ പേജില്‍ കേരള പോലീസ് നിര്‍മിച്ച ഹ്രസ്വ ചിത്രത്തിലൂടെയാണ് ഇക്കാര്യത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. ട്രേഡിംഗ് പ്ലാറ്റ്ഫോമുകളിലെ നിക്ഷേപത്തെകുറിച്ചും മുന്നറിയിപ്പുണ്ട്.
നിയമപാലകരായി നടിക്കുന്ന വഞ്ചകരുടെ ഭീഷണികളില്‍ വിശ്വസിക്കരുത് എന്നും നിതാന്ത ജാഗ്രത കൊണ്ടുമാത്രമേ നമുക്ക് സൈബര്‍ തട്ടിപ്പുകളില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയൂവെന്നും പോസ്റ്റില്‍ പറയുന്നു. തട്ടിപ്പ് സംബന്ധിച്ച് പരാതി 1930 എന്ന നമ്പറില്‍ അറിയിക്കാം എന്നും വ്യക്തമാക്കി.
കേരള പോലീസിന്റെ ഫേസ്ബുക് പോസ്റ്റ്
ഒരിക്കലും നിങ്ങളുടെ ബാങ്കിങ് വിവരങ്ങള്‍ ആരുമായും പങ്കുവയ്ക്കരുത്. സോഷ്യല്‍ മീഡിയ ട്രേഡിംഗ് പ്ലാറ്റ്ഫോമുകളില്‍ നിക്ഷേപിക്കുകയും അരുത്. നിയമപാലകരായി നടിക്കുന്ന വഞ്ചകരുടെ ഭീഷണികളില്‍ വിശ്വസിക്കരുത്. ഓര്‍ക്കുക, നിതാന്തജാഗ്രതകൊണ്ടുമാത്രമേ നമുക്ക് സൈബര്‍ തട്ടിപ്പുകളില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയൂ. തട്ടിപ്പ് സംബന്ധിച്ച് പരാതി 1930 എന്ന നമ്പറില്‍ അറിയിക്കാം. സൈബര്‍ തട്ടിപ്പിനെതിരെ പോലീസ് നിര്‍മിച്ച ഒരു ഹൃസ്വചിത്രം കാണാം. ഇത് പരമാവധി ഷെയര്‍ ചെയ്യുമല്ലൊ.
സംവിധാനം; അന്‍ഷാദ് കരുവഞ്ചാല്‍
ഛായാഗ്രഹണം; രാജേഷ് രത്‌നാസ്