Tuesday, November 26, 2024

എന്ത് ആവശ്യത്തിനും കുട്ടികളോടൊപ്പം ഉണ്ടെന്ന പോസ്റ്റുമായി കേരള പോലീസ്

എന്ത് ആവശ്യത്തിനും കുട്ടികളോടൊപ്പം ഉണ്ടെന്ന പോസ്റ്റുമായി കേരള പോലീസ്. സ്‌കൂള്‍ തുറന്ന സാഹചര്യത്തില്‍ കൂടിയാണ് ഈ പോസ്റ്റ്. എപ്പോഴും നിങ്ങളോടൊപ്പം ഉണ്ട് എന്നും എപ്പോള്‍ വേണമെങ്കിലും 112 എന്ന നമ്പറില്‍ വിളിച്ചോളൂ എന്നുമാണ് കേരളാപോലീസ് പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത്. കൂടാതെ ആരില്‍ നിന്നെങ്കിലും മോശം പെരുമാറ്റമുണ്ടായാല്‍ ഉടന്‍ അധ്യാപകരെ അറിയിക്കുക എന്നും എപ്പോള്‍ വേണമെങ്കിലും 112 എന്ന നമ്പറില്‍ വിളിക്കാമെന്നും പോസ്റ്റില്‍ പറയുന്നു.

കേരള പോലീസിന്റെ ഫേസ്ബുക് പോസ്റ്റ്

പ്രിയപ്പെട്ട കുട്ടികളേ,

എന്ത് ആവശ്യത്തിനും ഞങ്ങള്‍ എപ്പോഴും നിങ്ങളോടൊപ്പം ഉണ്ട്. എപ്പോള്‍ വേണമെങ്കിലും 112 എന്ന നമ്പറില്‍ ഞങ്ങളെ വിളിച്ചോളൂ. എല്ലാവിധ ആശംസകളും നേരുന്നു.

 

Latest News