Monday, November 25, 2024

‘കരുതല്‍ പദ്ധതി’; പോലീസുകാര്‍ക്കും കുടുംബങ്ങള്‍ക്കും പ്രത്യേക പരാതി പരിഹാര പദ്ധതി

ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പ്രത്യേക പരാതി പരിഹാര പദ്ധതിയുമായി കേരള പോലീസ്. പോലീസ് സേനയില്‍ കരുതല്‍ പദ്ധതി നടപ്പാക്കാന്‍ എഡിജിപി എംആര്‍ അജിത് കുമാറിന്റെ സര്‍ക്കുലര്‍. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പദ്ധതി. പോലീസിലെ ആത്മഹത്യയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.

പോലീസ് സ്റ്റേഷന്‍ തലം മുതല്‍ ജില്ലാ പോലീസ് മേധാവി വരെ പരാതി പരിഹാര പദ്ധതി നടപ്പാക്കും. സായുധ സേനയില്‍ കമ്പനി, മുതല്‍ ബാറ്റലിയന്‍ മേധാവി തലം വരെ പദ്ധതിയുണ്ടാകും. എല്ലാ വെള്ളിയാഴ്ചകളിലും യോഗം ചേര്‍ന്നു പരാതി കേള്‍ക്കണമെന്നാണ് സര്‍ക്കുലര്‍.

സ്റ്റേഷന്‍ തലത്തില്‍ എസ്എച്ച്ഒക്കാണ് ചുമതല. വനിതാ പോലീസ് പ്രതിനിധി, അസോസിയേഷന്‍ പ്രതിനിധി, സ്റ്റേഷന്‍ റൈറ്റര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ കമ്മറ്റിയില്‍ ഉണ്ടാകും.

 

Latest News