എസ് എസ് എൽ സി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്തസമ്മേളനത്തിലാണ് ഫലപ്രഖ്യാപനം നടത്തിയത്. എസ് എസ് എൽ സി റെഗുലര്‍ വിഭാഗത്തില്‍ 4,26,697 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 4,24,583 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിനു യോഗ്യത നേടിയത്.
ഏറ്റവും കൂടുതൽ വിജയശതമാനം കണ്ണൂർ ജില്ലയ്ക്കാണ്. തിരുവനന്തപുരത്താണ് ഇക്കുറി ഏറ്റവും കുറവ് വിജയശതമാനം. പാലാ, മാവേലിക്കര വിദ്യാഭ്യാസ ജില്ലകൾ 100% വിജയം നേടി. 98.28 വിജയശതമാനമുള്ള ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലാണ് ഏറ്റവും കുറവ് വിജയശതമാനം നേടിയത്. ഏറ്റവും കൂടുതൽ വിദ്യാർഥികൾ എ പ്ലസ് നേടിയത് മലപ്പുറം വിദ്യാഭ്യാസജില്ലയിലാണ്. 4,115 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. കഴിഞ്ഞ വർഷം ഇത് 4,934 ആയിരുന്നു.
ഇത്തവണത്തെ എസ് എസ് എൽ സി വിജയശതമാനം 99.5 ആണ്. കഴിഞ്ഞ വര്‍ഷം 99.69 വിജയശതമാനമായിരുന്നു.ടി എച്ച് എസ് എല്‍ സി, എ എച്ച് എസ് എല്‍ സി ഫലങ്ങളും പ്രഖ്യാപിച്ചു.