Tuesday, November 26, 2024

ദേശീയ തലത്തില്‍ പുരസ്‌കാര നേട്ടം ആവര്‍ത്തിച്ച് കേരളം

2021ലെ പ്രധാന്‍ മന്ത്രി ആവാസ് യോജന അര്‍ബന്‍ അവാര്‍ഡ്സില്‍ കേരളത്തിന് മൂന്ന് പുരസ്‌കാരങ്ങള്‍.കേന്ദ്ര ഭവന-നഗരകാര്യ വകുപ്പാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.സ്‌പെഷ്യല്‍ കാറ്റഗറി വിഭാഗത്തില്‍ രണ്ട് പുരസ്‌കാരവും, വരുമാനവുമായി ബന്ധപ്പെടുത്തി നടപ്പാക്കിയ ഭവനപദ്ധതിയുടെ മാതൃകയ്ക്ക് പ്രത്യേക പുരസ്‌കാരവും ലഭിച്ചു.

ഓരോവിഭാഗങ്ങള്‍ക്കും വേണ്ടി പ്രത്യേകം നടപ്പാക്കിയ പ്രൊജക്ടുകളില്‍ കേരളം, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് എന്നി മൂന്ന് സംസ്ഥാനങ്ങള്‍ ഒന്നാം സ്ഥാനം പങ്കിടുകയായിരുന്നു. പിഎംഎവൈ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് കേന്ദ്രം നല്‍കുന്ന സഹായത്തിനു പുറമെ സംസ്ഥാന വിഹിതവും ഫലപ്രദമായി വിനിയോഗിച്ചാണ് കേരളത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്.

ദേശീയ തലത്തിലെ ഈ അംഗീകാരം ഭവനരഹിതരായവര്‍കക്ക് വീടൊരുക്കാനുള്ള സര്‍ക്കാര്‍ ഇടപെടലുകള്‍ക്ക് ഊര്‍ജമേകുമെന്നു തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഇതിനോടകം തന്നെ പിഎംഎവൈ പദ്ധതിയുടെ ഭാഗമായി 95,000 വീടുകളുടെനിര്‍മ്മാണം ആരംഭിക്കുകയും 74,500 എണ്ണം പൂര്‍ത്തിയാവുകയും ചെയ്തിട്ടുണ്ട്. ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഒക്ടോബര്‍ 17മുതല്‍ ആരംഭിക്കുന്ന ഇന്ത്യന്‍ അര്‍ബന്‍ ഹൗസിംഗ് കോണ്‍ക്ലേവില്‍ അവാര്‍ഡുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിതരണം ചെയ്യും.

 

Latest News