ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറെ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കാനഡയിലെ ഗുരുദ്വാരക്കുള്ളില്‍ വെടിയേറ്റ നിലയിലാണ് ഹര്‍ദീപ് സിങിനെ കണ്ടെത്തിയത്. കൊലപാതകത്തിനു പിന്നില്‍ അജ്ഞാതരായ രണ്ട് യുവാക്കളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ ഗുരുദ്വാരക്കുളളില്‍ വച്ച് അജ്ഞാതരായ യുവാക്കള്‍ ഖാലിസ്ഥാന്‍ നേതാവിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് തലവനായ ഹര്‍ദീപ് സിങ് പഞ്ചാബിലെ ഫില്ലൗറിൽ ഒരു ഹിന്ദു പുരോഹിതനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന ഉൾപ്പെടെ, സിഖ് തീവ്രവാദവുമായി ബന്ധപ്പെട്ട് കുറഞ്ഞത് നാല് എൻഐഎ കേസുകളിലെങ്കിലും പ്രതിയാണ്. ഹര്‍ദീപ് സിങ് നിജ്ജാറയെ കണ്ടെത്തുന്നവര്‍ക്ക് കഴിഞ്ഞ ജൂലൈയിൽ എൻഐഎ 10 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
46-കാരനായ നിജ്ജാറെ, സിഖ് ഫോര്‍ ജസ്റ്റീസ് സംഘടനയിലും പ്രവര്‍ത്തിച്ചുവന്നിരുന്നതായാണ് വിവരം. ഇന്ത്യയിലെ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സംഘത്തെ സ്വയം സ്ഥാപിച്ചതിനു ശേഷം ഗുർപത്വന്ത് സിംഗ് പന്നൂന്‍ അദ്ദേഹത്തെ തന്റെ വിഘടനവാദ സംഘടനയായ എസ്എഫ്‌ജെയുടെ പ്രതിനിധിയായി ‘റഫറണ്ടം-2020 കാമ്പെയ്‌ൻ’ പ്രോത്സാഹിപ്പിക്കുന്നതിനു ചുമതലപ്പെടുത്തിയാണ് കാനഡയിലേക്ക് അയച്ചത്.