ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെ സന്തോഷിപ്പിക്കാന്‍ ഓരോ വര്‍ഷവും 25 കന്യകമാരെ തിരഞ്ഞെടുക്കുന്നതായി വെളിപ്പെടുത്തല്‍. ഉത്തരകൊറിയയില്‍ നിന്ന് രക്ഷപ്പെട്ട യെയോന്മി പാര്‍ക്ക് എന്ന യുവതിയാണ് കിം ജോങ് ഉന്നിനെ കുറിച്ച് ഞെട്ടിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. മിറര്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
കിം ജോങ് ഉന്‍ തന്റെ ‘പ്ലഷര്‍ സ്ക്വാഡി’നായി ഓരോ വര്‍ഷവും 25 കന്യക പെണ്‍കുട്ടികളെ തിരഞ്ഞെടുക്കാറുണ്ടെന്ന് പാര്‍ക്ക് ആരോപിച്ചു. സൗന്ദര്യം, വിശ്വാസ്യത, രാഷ്ട്രീയം എന്നിവയുടെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടികളെ തിരഞ്ഞെടുക്കുന്നതെന്ന് അവര്‍ പറഞ്ഞു. തന്നെയും രണ്ട് തവണ ഓഡിഷന് വിളിച്ചിരുന്നുവെന്നും എന്നാല്‍ കുടുംബ പശ്ചാത്തലം കാരണം തിരഞ്ഞെടുത്തില്ലെന്നും യുവതി വെളിപ്പെടുത്തി.
സുന്ദരിയായ പെണ്‍കുട്ടികളെ കണ്ടെത്തിയാല്‍ അവരുടെ പശ്ചാത്തലം അന്വേഷിക്കുകയും ചെയ്യുമെന്നും പാര്‍ക്ക് പറഞ്ഞു. ഉത്തര കൊറിയയില്‍ നിന്ന് രക്ഷപ്പെട്ട അല്ലെങ്കില്‍ ദക്ഷിണ കൊറിയയിലോ മറ്റ് രാജ്യങ്ങളിലോ ബന്ധുക്കളുള്ള കുടുംബാംഗങ്ങളുള്ള പെണ്‍കുട്ടികളെ ഇല്ലാതാക്കുന്നുണ്ടെന്നും ഇവര്‍ വെളിപ്പെടുത്തി.
പെണ്‍കുട്ടികളെ തിരഞ്ഞെടുത്തുകഴിഞ്ഞാല്‍, അവര്‍ കന്യകകളാണെന്ന് ഉറപ്പാക്കാന്‍ അവരെ വൈദ്യപരിശോധന നടത്തും. പരിശോധനയ്ക്കിടെ, ചെറിയ വൈകല്യം പോലും അയോഗ്യതയാണ്. കടുത്ത പരിശോധനകള്‍ക്ക് ശേഷം മാത്രമേ പെണ്‍കുട്ടികളെ പ്യോങ്യാങ്ങിലേക്ക് അയക്കൂ.
25 പെണ്‍കുട്ടികളെ മൂന്ന് ഗ്രൂപ്പായി തിരിക്കും. രണ്ട് ഗ്രൂപ്പുകള്‍ക്ക് മസാജ്, പാട്ട്, നൃത്തം എന്നിവയാണ് ചുമതല. മൂന്നാമത്തെ ഗ്രൂപ്പിന് കിം ആവശ്യപ്പെടുന്ന നേതാക്കളുമായും ആളുകളുമായും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടലുമാണ് ചുമതലയെന്ന് ഇവര്‍ വെളിപ്പെടുത്തി. 1970-കളില്‍ കിം ജോങ് ഉന്നിന്റെ പിതാവ് കിം ജോങ്-ഇന്നിന്റെ കാലഘട്ടത്തിലാണ് ഈ ‘പ്ലഷര്‍ സ്ക്വാഡിന്റെ’ ആരംഭമെന്നും പാര്‍ക്ക് വിശദീകരിച്ചു.